ഒമാൻ ദേശീയ ദിനം: ലഗേജ്‌ വർധിപ്പിച്ച്​ ഗോ ഫസ്റ്റ് എയർ ലൈൻ

മസ്കത്ത്​: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച്​ ഗോ ഫസ്റ്റ് എയർ ലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം.

ഹാൻഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബർ മുതൽ ഡിസംബർ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്പനികളും അനുകൂല്യങ്ങൾ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും തിരിച്ചും ആണ് ഗോ ഫാസ്റ്റ് സർവീസ് നേരിട്ട് സർവീസ് നടത്തുന്നത്.

ക്രിസ്​മസ്, ന്യൂ ഇയർ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഡിസംബർ മാസത്തിൽ 90 റിയാൽ മുതലാണ് കേരളത്തിലേക്കുള്ള യാത്ര നിരക്ക് നിരക്ക്. ഇനിയും ഉയരാനാണ് സാധ്യതയെന്നു ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

Tags:    
News Summary - Oman National Day: Go First Airline with increased luggage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.