സെന്ററിലെ ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്സാന അന്‍വര്‍, വിഷ്ണു.ആര്, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ ഭിന്നശേഷിക്കുട്ടികള്‍ ഇന്ന് നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും
മസ്കത്ത്: തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍നിന്നുള്ള (ഡി.എ.സി) കുട്ടികൾ ഒമാന്‍ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ഓട്ടിസം അവബോധ പരിപാടിയിൽ പങ്കാളിയാകും.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അലി ബിമാനിയുടെ ഔദ്യോഗിക ക്ഷണത്തെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായി സംഘം എത്തിയിരിക്കുന്നത്.
സെന്ററിലെ ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്സാന അന്‍വര്‍, വിഷ്ണു.ആര്, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ ഭിന്നശേഷിക്കുട്ടികള്‍ ഇന്ന് നടക്കുന്ന പരിപാടിയിൽ മാജിക്, വയലിൻ, കീബോർഡ് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കും.
ഒമാന്‍ യൂനിവേഴ്സിറ്റി ഫാക്കല്‍റ്റിമാര്‍, ഗവണ്മെന്റ് പ്രതിനിധികള്‍, ഭിന്നശേഷി മേഖലയിലെ പ്രഗത്ഭര്‍ എന്നിവര്‍ക്ക് മുന്നില്‍ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ബോധന മാതൃക അവതരിപ്പിക്കാൻ കിട്ടിയത് അപൂർവ അവസരമാണെന്ന ഡി.എ.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് മസ്കത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം ബോധന മാതൃകകൾ ഒമാനിലും നടത്താൻ കഴിയുമോ എന്നാണ് ഒമാന്‍ നാഷനല്‍ യൂനിവേഴ്സിറ്റി അധികൃതർ ഞങ്ങളെ ക്ഷണിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ യാത്രാ ചെലവുകളും യൂനിവേഴ്സിറ്റിയാണ് വഹിച്ചിരിക്കുന്നതെന്നും മുതുകാട് പറഞ്ഞു. ഒമാനിലെ ഓട്ടിസം സെൻറർ ഞങ്ങൾ സന്ദശിച്ചിരുന്നു.
മികച്ച ശാസ്ത്രീയ രീതിയിലാണ് ഇവിടുത്തെ അധികൃതർ കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ചും ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഇങ്ങനെ ഒരു സ്ഥാപനം നടത്തുന്നത് അഭിനന്ദനാർഹമാണെന്നും ഭാവിയിൽ ഒമാനിലെ സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യസംഘടന നാഷനല്‍ പ്രഫഷനല്‍ ഓഫിസര്‍ ഡോ.മുഹമ്മദ് അഷീല്‍, ഡി.എ.സി കോര്‍പറേറ്റ് റിലേഷന്ഷിപ് സീനിയര്‍ മാനേജര്‍ മിനു അശോക്, ക്രിയേറ്റിവ് ഹെഡ് ഭരതരാജന്, റജീന ജോസ് തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.