വിദേശികളുടെ എണ്ണം കുറയുന്നു : ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെ 

മസ്​കത്ത്​: ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ജനസംഖ്യ ഗണ്യമായി കുറഞ്ഞത്. നിലവിൽ ഒമാനിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയാണ്​ വിദേശി ജനസംഖ്യ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആദ്യമായാണ് വിദേശി ജനസംഖ്യയിൽ ഇത്രയും വലിയ കുറവുണ്ടാവുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളാണ് പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന്​ പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടേണ്ടി വന്നതും വിദേശികളുടെ കൊഴിഞ്ഞ് േപാക്കിന് കാരണമായിട്ടുണ്ട്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി കമ്പനികളാണ് പ്രതിസന്ധിയിലായത്. നിരവധി കമ്പനികൾ ജീവനക്കാരെ കുറക്കുകയും നിരവധി വിദേശികളെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. വരും മാസങ്ങളിലും നിരവധി വിദേശികൾക്ക് ജോലി നഷ്​ടപ്പെടാനാണ് സാധ്യത. വിസയുണ്ടായിട്ടും നാട്ടിൽ നിരവധി പേർ തിരിച്ച് വരാൻ കഴിയാതെ ബുദ്ധിമുട്ടുണ്ട്. നിലവിൽ ഉയർന്ന ടിക്കറ്റ് നിരക്ക് അടക്കമുള്ള പ്രതിസന്ധികൾ കാരണം ഇത്തരം പ്രവാസികൾ തിരിച്ച് വരുന്നതും കുറയും.


തിങ്കളാഴ്​ച ദേശീയ സ്​ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തി​െൻറ മൊത്തം ജനസംഖ്യയായ 45.36 ലക്ഷത്തി​​െൻറ 39.9 ശതമാനമാണ്​ വിദേശി ജനസംഖ്യ. നിലവിൽ സ്വദേശികളുടെ ജനസംഖ്യ 27.25 ലക്ഷവും 18.1 ലക്ഷവുമാണ്​​. 2017 ഏപ്രിൽ 26 നാണ് വിദേശി ജനംസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. മൊത്തം ജനസംഖ്യയുടെ 46 ശതമാനമായിരുന്നു അന്ന് വിദേശി ജനസംഖ്യ. അന്ന് 46 ദശലക്ഷമായിരുന്നു ഒമാനിലെ മൊത്തം ജനസംഖ്യ. ഇതിൽ 21 ലക്ഷവും വിദേശികളായിരുന്നു. റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ മാസം മാത്രം 45,000 ലധികം വിദേശികൾ ഒമാൻ വിട്ടിട്ടുണ്ട്. ജൂൺ അവസാനം ഒമാനിലെ ജനസംഖ്യ 45,78,016 ആയിരുന്നു. ജൂലൈ 27 ആവുേമ്പാഴേക്കും ഇത്​ 4536,938 ആയി കുറഞ്ഞു. നിലവിൽ 18,11,619 വിദേശികളാണ് ഒമാനിലുള്ളത്. കഴിഞ്ഞ മാസം അവസാനം ഇത്​ 18,58,516 ആയിരുന്നു. മെയ്, ജൂൺ കാലഘട്ടത്തിൽ 37000 വിദേശികൾ രാജ്യം വിട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 82,000 വിദേശികൾ രാജ്യം വിട്ടതായാണ്​ കണക്കുകൾ കാണിക്കുന്നത്​. 

Tags:    
News Summary - oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT