സുപ്രീം കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദി


ഒമാനിലെ രാത്രി യാത്രാവിലക്ക്​ ശനിയാഴ്​ച അവസാനിക്കും -സുപ്രീം കമ്മിറ്റി

മസ്​കത്ത്​: കോവിഡ്​ വ്യാപനം പ്രതിരോധിക്കാൻ ഒമാനിൽ ഏർപ്പെടുത്തിയ രണ്ടാഴ്​ചത്തെ യാത്രാവിലക്ക്​ ഒക്​ടോബർ 24 ശനിയാഴ്​ച അവസാനിക്കും. ബുധനാഴ്​ച ആഭ്യന്തരമന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​.


എല്ലാ വിദ്യാർഥികൾക്കുമായി പുതിയ സ്​കൂൾ വർഷം നവംബർ ഒന്നിന്​ ആരംഭിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒാൺലൈൻ-ഒാഫ്​ലൈൻ രീതികൾ ചേർന്നുള്ള സംയോജിത പഠന സ​മ്പ്രദായത്തിലാകും സ്​കൂളുകളുടെ പ്രവർത്തനം. വിദൂര വിദ്യാഭ്യാസ രീതിക്കായിരിക്കും മുൻഗണന നൽകുക. കോവിഡ്​ മഹാമാരിയെ നേരിടുന്ന വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന്​ അവസരമൊരുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഇത്​ സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട അധികൃതർ പിന്നീട്​ പ്രഖ്യാപിക്കും. മുൻകരുതൽ നിർദേശങ്ങളെല്ലാം ലംഘിച്ച്​ ചില വ്യക്​തികൾ ഒത്തുചേരലുകൾ നടത്തുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ കോവിഡ്​ രോഗബാധയിലും അതുവഴിയുള്ള മരണത്തിലെ വർധനവിനും വഴിയൊരുക്കി. കോവിഡിനെതിരായ രാജ്യത്തി​െൻറ പോരാട്ടത്തിൽ എല്ലാ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്നും ശ്രദ്ധയിൽപെടുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട്​ ചെയ്യണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.


കഴിഞ്ഞ ഒക്​ടോബർ 11 മുതലാണ്​ രാജ്യവ്യാപകമായി രാത്രികാല ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. രോഗ വ്യാപനം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ രാത്രികാല വിലക്ക്​ തുടരാനോ അല്ലെങ്കിൽ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്താനോ സാധ്യതയുണ്ടെന്ന്​ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT