മസ്കത്ത്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന പരിപാടിയിൽ ഒമാനിലെ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഒരു പൊതുപ്രവർത്തകന് എങ്ങനെ ജനങ്ങളുടെ രക്ഷകനാകാൻ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. രാഷ്ട്രീയത്തിൽ മാനവികതക്കും കാരുണ്യത്തിനും സ്ഥാനം നൽകിയ അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക റൂവി വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അനുസ്മരിച്ചു. നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹം പാവങ്ങളുടെയും രോഗികളുടെയും കണ്ണീരൊപ്പാൻ തന്റെ സകല അധികാരങ്ങളും എല്ലാക്കാലവും ഉപയോഗിച്ചിരുന്നു എന്ന് വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു.
റഹീം (കെ.എം.സി.സി), ഡോ. ജെ. രത്നകുമാർ (ഐ.ഒ.സി), സുകുമാരൻ നായർ (എൻ.എസ്.എസ്), രാജേഷ് (എസ്.എൻ.ഡി.പി), റെജി (കൈരളി), ജയൻ (മൈത്രി), പന്തളം ശ്രീകുമാർ (ബി.ജെ.പി), അനിൽ (ഇന്ത്യൻ സോഷ്യൽ ക്ലബ്-മലയാളം വിങ്), ബിജു നാലുന്നാക്കൽ (കോട്ടയം അസോസിയേഷൻ), ബദർ അൽ സൗദ് ബലൂഷി, ടി. ഭാസ്കരൻ, അഡ്വ. എബ്രഹാം മാത്യു, സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നേതാക്കളായ റെജി കെ. തോമസ്, മാത്യു മെഴുവേലി, നിയാസ് ചെണ്ടയാട്, സമീർ ആനക്കയം, അഡ്വ. എം.കെ. പ്രസാദ്, സന്തോഷ് പള്ളിക്കൻ, റിസ്വിൻ ഹനീഫ്, ബീന രാധാകൃഷ്ണൻ, മറിയാമ്മ തോമസ്, റെജി പുനലൂർ, വി.എം. അബ്ദുൽ കരീം, അനൂപ് നാരായൺ, വിജയൻ തൃശൂർ, സിറാജ് നാറൂൺ, ഇ.വി. പ്രദീപ്, വിവിധ റീജനൽ, ഏരിയ കമ്മിറ്റി നേതാക്കളായ അജോ കട്ടപ്പന, ഹരിലാൽ കൊല്ലം, പ്രിയ ഹരിലാൽ, ആന്റണി കണ്ണൂർ, മനാഫ് കോഴിക്കോട്, ഷിഫാൻ മുഹമ്മദ്, ചാക്കോ റാന്നി, സൈജു തിരുവല്ല, ഗോപി തൃശൂർ, വിമൽ പരവൂർ, അജ്മൽ കരുനാഗപ്പള്ളി, അബ്ദുൽ സത്താർ, ജലാലുദ്ദീൻ, ജാഫർ കൊല്ലം, ഷൈനു മനക്കര, റിലിൻ മാത്യു, കിഫിൽ ഇക്ബാൽ, ദിനേശ് ബഹല, കെ. ഷാനവാസ്, ലത്തീഫ്, രാജീവ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.