????????? ?????????

നിലമ്പൂർ സ്വദേശി സലാലയിൽ നിര്യാതനായി 

സ​ലാ​ല: മ​ല​പ്പു​റം നി​ല​മ്പൂ​ർ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി പു​ല്ലാ​ട്ട് സ​ന്തോ​ഷ് എ​ബ്ര​ഹാം (47) സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന അ​ശ്വ​തി​യാ​ണ് ഭാ​ര്യ. സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി അ​ഷി​ൻ, ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി അ​ഷ്​​ലി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - oman, omannews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.