മസ്കത്ത്: ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 11 പേർക്കും നേരത്തേ രോഗബാധിതരായവരുമായുള്ള സ മ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്.
അഞ്ചു പേർ ബ്രിട്ടനിലേക്കും യു.എ.ഇയിലേക്ക് യാത്ര ചെയ്തവരാണ്. രണ്ടുപേരുടെ കേസുകൾ അന്വേഷണത്തിലാണ്. ഇതോടെ ഒമാനിൽ വൈറസ് ബാധിതരായവരുടെ എണ്ണം 84 ആയി ഉയർന്നു.
17 പേർ ഇതിനകം രോഗ വിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം തടയാൻ സുപ്രീം കമ്മിറ്റി നിർദേശിച്ച തലത്തിലുള്ള സാമൂഹിക അകലം എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.