ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യവർധിത നികുതി നിലവിൽ വരും

മസ്​കത്ത്​: ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യ വർധിത നികുതി (വാറ്റ്​) നടപ്പിലാക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ഉത്തരവ്​ പുറപ്പെടുവിച്ചു. സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്​ ശതമാനം നികുതിയാണ്​ ചുമത്തുക. അടിസ്​ഥാന ഭക്ഷ്യോത്​പന്നങ്ങൾ അടക്കം ചില വിഭാഗങ്ങളെ 'വാറ്റി'ൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.


എണ്ണവിലയിലെ ഇടിവി​െൻറ അടിസ്​ഥാനത്തിൽ വരുമാന വർധനവിനായാണ്​ മൂല്ല്യവർധിത നികുതി നടപ്പിലാക്കാൻ ആറ്​ ജി.സി.സി രാഷ്​ട്രങ്ങൾ തീരുമാനിച്ചത്​. 2016ലാണ്​ ജി.സി.സി രാഷ്​ട്രങ്ങൾ ഇത്​ സംബന്ധിച്ച ധാരണക്ക്​ രൂപം നൽകിയത്​. യു.എ.ഇയും സൗദിയും ബഹറൈനും മാത്രമാണ്​ ഇതുവരെ 'വാറ്റ്​' നടപ്പാക്കിയിട്ടുള്ളത്​. ഒമാനിൽ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന്​ ഒമാൻ ടാക്​സ്​ അതോറിറ്റി അറിയിച്ചു. 'വാറ്റി'ൽ നിന്ന്​ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ താഴെ കൊടുക്കുന്നു 1. അടിസ്​ഥാന ഭക്ഷ്യോത്​പന്നങ്ങൾ 2. മെഡിക്കൽ കെയർ സേവനം. അനുബന്ധ സാധനങ്ങളും സേവനവും 3. വിദ്യാഭ്യാസ സേവനം. അനുബന്ധ സാധനങ്ങളും സേവനങ്ങളും 4. ധനകാര്യ സേവനങ്ങൾ 5. തരിശായി കടക്കുന്ന സ്​ഥലങ്ങൾ 6. താമസ ആവശ്യത്തിനായുള്ള സ്​ഥലങ്ങളുടെ പുനർ വിൽപന 7. യാത്രക്കാർക്കായുള്ള ട്രാൻസ്​പോർട്ട്​ സേവനങ്ങൾ 8. താമസ ആവശ്യത്തിനായി വസ്​തുവക വാടകക്ക്​ നൽകൽ 9. മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും വിൽപന 10. നിക്ഷേപാവശ്യത്തിനുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം 11. അന്താരാഷ്​ട്ര ട്രാൻസ്​പോർട്ട്​ സപ്ലൈ, സാധനങ്ങളുടെയും യാത്രക്കാരുടെയും കൈമാറ്റവും അനുബന്ധ സേവനങ്ങളുടെ വിതരണവും 12. രക്ഷ-സഹായ ആവശ്യങ്ങൾക്കായുള്ള വിമാനങ്ങളുടെയും കപ്പലുകളുടെയും വിതരണം 13. ക്രൂഡോയിൽ, പെട്രോളിയം ഉത്​പന്നങ്ങൾ, പ്രകൃതി വാതകം എന്നിവയുടെ വിതരണം 14. ട്രാൻസ്​പോർട്ടിങ്​ ആവശ്യത്തിനായുള്ള സാധനങ്ങളും സേവനങ്ങളും. വാണിജ്യ ആവശ്യത്തിനായുള്ള കര-കടൽ-വ്യോമ മാർഗമുള്ള ഗതാഗത സംവിധാനങ്ങൾക്കാവശ്യമായ സാധനങ്ങൾ 15. ഭിന്ന ശേഷിക്കാർക്കും ജീവകാരുണ്യ പ്രവർത്തനത്തിനുമായുള്ള സാധനങ്ങൾ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT