ഒമാനിലെ വിമാനത്താവളങ്ങൾ ഒക്​ടോബർ ഒന്നുമുതൽ തുറക്കും

മസ്​കത്ത്​: ഒമാനിലെ വിമാനത്താവളങ്ങൾ ഒക്​ടോബറിൽ തുറക്കും. അന്താരാഷ്​ട്ര വിമാന സർവീസുകൾക്കായി ഒക്​ടോബർ ഒന്നുമുതൽ വിമാനത്താവളങ്ങൾ തുറക്കാൻ സുപ്രീം കമ്മിറ്റി യോഗമാണ്​ തീരുമാനിച്ചത്​. ലക്ഷ്യസ്​ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങൾക്കനുസരിച്ചും മറ്റ്​ വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും ഒമാനിൽ നിന്നുള്ള അന്താരാഷ്​ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്യുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്​ച നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT