മസ്കത്ത്: ഒമാനും അമേരിക്കയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണവും വിവിധ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതുമടക്കം കാര്യങ്ങൾ ചർച്ച ചെയ്തു.
പൊതുതാൽപര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അൽ ഹാർത്തിയുടെ നേതൃത്വത്തിലാണ് ഒമാൻ സംഘം ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.