മസ്കത്ത്: റോയൽ ആർമി ഓഫ് ഒമാെൻറയും അമേരിക്കൻ സൈന്യത്തിെൻറ ഇൻഫൻട്രി യൂനിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച സൈനികാഭ്യാസം സമാപിച്ചു. 'വാലി ഓഫ് ഫയർ' എന്ന് പേരിട്ട സംയുക്ത സൈനികാഭ്യാസം തുംറൈത്തിലെ എയർബേസിലാണ് നടന്നത്.
കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് 11 ദിവസത്തെ ക്യാമ്പ് നടന്നത്. റോയൽ ആർമി ഓഫ് ഒമാനെ പ്രതിനിധാനം ചെയ്ത് 11ാം ഇൻഫെൻട്രി ബ്രിഗേഡാണ് പങ്കെടുത്തത്. സമാപന ചടങ്ങിൽ 11ാം ഇൻഫെൻട്രി കമാൻഡർ ബ്രിഗേഡിയർ ഹാമിദ് ബിൻ അബ്ദുല്ല അൽ ബലൂഷി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.