മസ്കത്ത്: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഒമാനെതിനെ പാപുവന്യൂഗിനിയക്ക് വിജയം. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിൽ കലാശിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ 49.1 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
മറു പടി ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയ അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ലെഗ സിയാക്ക (70), ഹിരിഹിരി (66*) എന്നിവരുടെ മികവാണ് പാപുവ ന്യൂ ഗിനിയയെ വിജയത്തിലെത്തിച്ചത്. ചാദ് സോപർ, സെസെ ബഹു എന്നിവർ മുന്ന് വീതവും അസ്സാദ് വാല രണ്ടും വിക്കറ്റുകൾ പാപുവ ന്യൂ ഗിനിയക്ക് വേണ്ടി എടുത്തു.
ഒമാൻ ബാറ്റിങ് നിരയിൽ ശുഹൈബ് ഖാൻ (59), ഖാലദ് കൈൽ (42), അയാൻ ഖാൻ (35) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഒമാനുവേണ്ടി സീഷാൻ മഖ്സൂദ് രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തിൽ ഒമാൻ നാല് വിക്കറ്റിന് വിജയിച്ചിരുന്നു.പരമ്പയിലെ ട്വന്റി20 മത്സരങ്ങൾ ആറുമതൽ എട്ടുവരെ നടക്കും. ട്വന്റി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒമാൻ മത്സരത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.