ഒ​മാ​ൻ- പാ​പു​വ ന്യൂ ​ഗി​നി​യ ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ഒ​മാ​ൻ- പാ​പു​വ ന്യൂ ​ഗി​നി​യ ക്രി​ക്ക​റ്റ്​ മ​ത്സ​ര പ​ര​മ്പ​ര​ക്ക്​ ഞാ​യ​റാ​ഴ്ച അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​കും. മൂ​ന്നു​മാ​സ​ങ്ങ​ൾ​ക്കു​ ശേ​ഷം ന​ട​ക്കു​ന്ന ​ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഒ​മാ​ൻ മ​ത്സ​ര​ത്തെ​കാ​ണു​ന്ന​ത്.

മാ​ർ​ച്ച്​ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ ര​ണ്ട്​ ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന്​ ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളു​മാ​ണ​​ട​ങ്ങി​യി​ട്ടു​ള്ള​ത്. മൂ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ൽ ഏ​ക​ദി​ന​വും ആ​റു​മ​ത​ൽ എ​ട്ടു​വ​രെ ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളു​മാ​ണ്​ ന​ട​ക്കു​ക. ഒ​മാ​നെ സീ​ഷാ​ൻ മ​ഖ്‌​സൂ​ദ് ന​യി​ക്കും, അ​ഖി​ബ് ഇ​ല്യാ​സാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ.

മ​ത്സ​ര​ത്തെ വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ കോ​ച്ച് ദു​ലീ​പ് മെ​ൻ​ഡി​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച പ്ര​ക​ട​നംം ന​ട​ത്താ​ൻ ഞ​ങ്ങ​ൾ​ക്കു​​സാ​ധി​ച്ചു. ട്വ​ന്‍റി 20 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത, ട്വ​ന്‍റി ഗ​ൾ​ഫ് ക​പ്പ് ചാ​മ്പ്യ​ന്മാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ലോ​കോ​ത്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​ക​രു​ത്തു​​കാ​ട്ടി. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഞ​ങ്ങ​ൾ. ജൂ​ണി​ലെ ട്വ​ന്‍റി20​ ലോ​ക​ക​പ്പും ഏ​പ്രി​ലി​ലെ എ.​സി.​സി പ്രീ​മി​യ​ർ ക​പ്പു​മാ​ണ്​ ഇ​നി​വ​രാ​നു​ള്ള പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ. ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​ണ്​ പാ​പു​വ ന്യൂ ​ഗി​നി​യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​മാ​ൻ സ്​​ക്വാ​ഡ്​: സീ​ഷാ​ൻ മ​ഖ്‌​സൂ​ദ് (ക്യാ​പ്റ്റ​ൻ), അ​ഖി​ബ് ഇ​ല്യാ​സ് (വൈ​സ് ക്യാ​പ്റ്റ​ൻ), അ​യാ​ൻ ഖാ​ൻ, ക​ശ്യ​പ് പ്ര​ജാ​പ​തി, ജ​തീ​ന്ദ​ർ സി​ങ്, പ്ര​തീ​ക് അ​ത്താ​വ​ലെ, ഷോ​യി​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ദീം, ബി​ലാ​ൽ ഖാ​ൻ, ക​ലീ​മു​ള്ള, ജ​യ് ഒ​ദെ​ദ്ര, സ​മ​യ് ശ്രീ​വാ​സ്ത​വ. സ​ന്ദീ​പ് ഗൗ​ഡ്, റ​ഫി​യു​ല്ല, ഖാ​ലി​ദ് കെ​യി​ൽ, മു​സാ​ഹി​ർ റാ​സ.

ഹെ​ഡ് കോ​ച്ച്: ദു​ലീ​പ് മെ​ൻ​ഡി​സ്, അ​സി​സ്റ്റ​ൻ​റ് കോ​ച്ച്: എ​വ​ർ​ട്ട് ലോ​ബ്ഷ​ർ, അ​ന​ലി​സ്റ്റ്: സീ​ഷ​ൻ സി​ദ്ദി​ഖി, ഫി​സി​യോ: ഷോ​ൺ നൊ​വാ​ക്, കോ​ഓ​​ഡി​നേ​റ്റ​ർ: മ​ഷെ​ർ ഖാ​ൻ.

Tags:    
News Summary - Oman vs Papua New Guinea Cricket Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.