മസ്കത്ത്: ഒമാൻ സമ്പദ്ഘടനയിൽ ഇൗവർഷം നാലു ശതമാനത്തിെൻറ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ.സൈദ് അൽ സഖ്രി. സമ്പദ്ഘടനയുടെ ഭദ്രത നിലനിർത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന്. കുറഞ്ഞ എണ്ണവിലയും കോവിഡ് മഹാമാരിയുമാണ് പൊതുബജറ്റിനുള്ള വെല്ലുവിളികൾ. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ നേരിടുന്നതിനായി എട്ടു ശതകോടി ഡോളറിെൻറ ഇൻസെൻറിവുകളാണ് സർക്കാർ നൽകുകയെന്നും ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ഇടക്കാല സാമ്പത്തിക പരിഷ്കരണ പദ്ധതി സാമ്പത്തിക പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ സഹായിക്കും. ധന സുസ്ഥിരത കൈവരിക്കാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സമയത്തേക്ക് സമ്പദ്ഘടന തിരികെയെത്താൻ സമയമെടുക്കുമെന്നും ഏറെ വർഷങ്ങളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് കർശന നടപടികൾ ആവശ്യമായി വന്നിരിക്കുകയാണെന്ന് അഭിമുഖത്തിൽ പെങ്കടുത്ത ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ നാസർ ബിൻ ഖമീസ് അൽ ജഷ്മി പറഞ്ഞു. സമ്പദ്ഘടനയെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിനായാണ് സർക്കാർ അടുത്തിടെ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ചതും നടപ്പിൽവരുത്തിയതും. ഇവ നടപ്പാക്കിയില്ലായിരുന്നെങ്കിൽ സാമ്പത്തിക പ്രതിസന്ധി സമ്പദ്ഘടനക്ക് വലിയതോതിൽ ആഘാതമേൽപ്പിക്കുകയും കുറഞ്ഞ വരുമാനക്കാരെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുമായിരുന്നു. 2011 മുതൽ 2014 വരെ കാലയളവിൽ ചെലവഴിക്കലിൽ വന്ന വർധനവാണ് ധനകാര്യ മേഖലയിൽ ഒമാൻ നേരിടുന്ന വെല്ലുവിളിക്ക് പ്രധാന കാരണമെന്നും പറഞ്ഞ അൽ ജഷ്മി എല്ലാ ബദൽമാർഗങ്ങളും പഠിച്ചശേഷമാണ് സാമ്പത്തിക പരിഷ്കരണം നടപ്പിൽ വരുത്തിയതെന്നും നാസർ അൽ ജഷ്മി പറഞ്ഞു. പബ്ലിക് സർവിസ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായിയും അഭിമുഖത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.