മസ്കത്ത്: ഒമാനിൽ 587 പേർക്ക് കൂടി കോവിഡ്. ഇടവേളക്കുശേഷമാണ് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 500ന് മുകളിലെത്തുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 148010 ആയി. 258 പേർക്ക് കൂടി രോഗം ഭേദമായി. 137028 പേരാണ് ഇതുവരെ രോഗമുക്തരായത്. അഞ്ചുപേർ കൂടി മരിച്ചു. ആകെ മരണം ഇതോടെ 1614 ആയി. 51 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 270 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 85 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുതിയ രോഗികളിൽ 236 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-93, ബോഷർ-64, മസ്കത്ത്-56, മത്ര-12, അമിറാത്ത്-ഒമ്പത്, ഖുറിയാത്ത്-രണ്ട് എന്നിങ്ങനെയാണ് വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം. രണ്ടാമതുള്ള ദോഫാറിലെ 105 പുതിയ രോഗികളിൽ 103 പേരും സലാലയിലാണ്. 79 രോഗികളുള്ള വടക്കൻ ബാത്തിനയാണ് മൂന്നാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.