മസ്കത്ത്: 30 വർഷത്തെ പ്രവാസത്തിന് ഇടവേള നൽകി നാട്ടിലേക്ക് മടങ്ങുന്ന ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹിയായ പത്മനാഭൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി. ദീർഘകാലം മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗത്തിൽ ജോലിചെയ്തിരുന്ന അദ്ദേഹം പിന്നീട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലായിരുന്നു സേവനം അനുഷ്ഠിച്ചത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹത്തിനു വൻ സൗഹൃദ വലയമുണ്ട് ഒമാനിൽ. ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാെൻറ പ്രവർത്തനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചെയർമാൻ നജീബ് കെ. മൊയ്തീൻ പ്രത്യേകം പരാമർശിച്ചു. ഭാരവാഹികളായ മുഹമ്മദ് യാസീൻ ഒരുമനയൂർ, ജാസ്മിൻ യൂസഫ്, ഫിറോസ്, ഫവാസ്, സിദ്ദീഖ്, സുരേഷ് കർത്തയും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.