മസ്കത്ത്: പാരീസ് ഒളിമ്പിക്സിൽ പ്രതീക്ഷയുടെ ചിറകിലേറി സ്പ്രിന്റർ അലി അൽ ബലൂഷി തന്റെ അരങ്ങേറ്റ ഒളിമ്പിക്സിനായി ഇന്ന് ട്രാക്കിലിറങ്ങും. ശനിയാഴ്ച നടക്കുന്ന 100 മീറ്റർ പുരുഷ പ്രാഥമിക റൗണ്ടിലാണ് ബലൂഷി ഇറങ്ങുന്നത്. 100 മീറ്ററിൽ ലോകറാങ്കിങ്ങിന്റെ (49ാം സ്ഥാനം) അടിസ്ഥാനത്തിൽ ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏക ഒമാൻ താരമാണ് 22 കാരനായ അലി ബിൻ അൻവർ അൽ ബലൂഷി.
തന്റെ ആദ്യ ഒളിമ്പിക്സിൽ തന്നെ മികച്ച വ്യക്തിഗത നേട്ടം കൈവരിക്കാനും രാജ്യത്തിന് അഭിമാനമാവാനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബലൂഷി. കോച്ച് ഫഹദ് അൽ മഷൈഖിക്കൊപ്പം തീവ്ര പരിശീലനത്തിലായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ ബലൂഷി.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിലെ ചരിത്രപരമായ പങ്കാളിത്തം മുതൽ ഒമാൻ 11ാം തവണയാണ് ലോകകളിയാട്ട ഭൂമിയിൽ ഒമാൻ പങ്കെടുക്കുന്നത്. ഒളിമ്പിക്സിൽ 1988ലെ സിയോൾ ഒളിമ്പിക്സിൽ സ്പ്രിന്റർ മുഹമ്മദ് അൽ മാൽക്കി 400 മീറ്ററിൽ സെമിയിലെത്തിയതാണ് ഒമാന്റെ ശ്രദ്ധേയമായ നേട്ടം. സെമിയിൽ ഇദ്ദേഹം എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.