മസ്കത്ത്: ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായ പ്രത്യേക വിമാന സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 12 മണിയോടെ തന്നെ യാത്രക്കാർ എല്ലാവരും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ബോർഡിങ് പാസ് ലഭിച്ചവരെല്ലാം സാമൂഹിക അകലം പാലിച്ച് എമിഗ്രേഷൻ ഉൾപ്പെടെ തുടർ നടപടികൾക്കായി കാത്തുനിൽക്കുകയാണ്.
സാമൂഹിക അകലം പാലിച്ചാണ് നടപടികൾ. ഒമാൻ സമയം വൈകുന്നേരം 4.15നാണ് വിമാനം മസ്കത്തിൽ നിന്ന് പുറപ്പെടുക. 177 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലെ യാത്രക്കാരായി ഉള്ളത്. യാത്രക്കാരിൽ 77 പേർ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. ഗർഭിണികളും വയോധികരുമായി 48 പേരും ഉണ്ട്. ജോലി നഷ്ടപ്പെട്ടതടക്കം പ്രയാസങ്ങളിൽ പെട്ട 22 തൊഴിലാളികളുമാണ് ആദ്യ വിമാനത്തിലെ യാത്രക്കാർ.
തെർമൽ പരിശോധനകൾ നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യാത്രക്കാർക്കായി സാനിെറ്റെസറുകൾ, ഗ്ലൗസ്, സ്നാക്സ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. എംബസി ഉദ്യോഗസ്ഥർക്ക് ഒപ്പം സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.