ഒമാനിൽ എത്തുന്നവർ നവംബർ 11 മുതൽ കോവിഡ് പരിശോധനാഫലം കരുതണം

മസ്​കത്ത്​: ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം കോവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബർ 11 മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുകയെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനകമ്പനികൾക്കായി വ്യാഴാഴ്​ച അയച്ച സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചത്​.


കഴിഞ്ഞ നവംബർ ഒന്നിന്​ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ കോവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്​. ഇതനുസരിച്ച്​ ഒമാനിലേക്ക്​ വരുന്നവർ യാത്ര പുറപ്പെടുന്നതിന്​ 96 മണിക്കൂറിനിടയിലാണ്​ കോവിഡ്​ പി.സി.ആർ പരിശോധനക്ക്​ വിധേയമാകേണ്ടത്​. അംഗീകൃത സ്​ഥാപനങ്ങളിലായിരിക്കണം പരിശോധന നടത്തേണ്ടത്​. ഒമാനിലെത്തുന്ന യാത്രക്കാർക്ക്​ പതിവ്​ പോലെ പി.സി.ആർ പരിശോധന ഉണ്ടായിരിക്കും. ഇൗ പരിശോധനാഫലം നെഗറ്റീവ്​ ആയിട്ടുള്ളവർക്ക്​ ഏഴ്​ ദിവസം ​െഎസൊലേഷനിൽ കഴിഞ്ഞ ശേഷം എട്ടാമത്തെ ദിവസം അടുത്ത പി.സി.ആർ നടത്തി ക്വാറ​ൈൻറൻ അവസാനിപ്പിക്കാം. മൂന്നാമത്​ പരിശോധനക്ക്​ താൽപര്യമില്ലാത്തവർക്ക്​ നേരത്തേയുള്ളത്​ പോലെയുള്ള 14 ദിവസം ക്വാറ​ൈൻറൻ രീതി തുടരാം. 15 വയസും അതിൽ താഴെയും പ്രായമുള്ളവർ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടതില്ല. ക്വാറ​ൈൻറൻ കാലയളവിലെ നിരീക്ഷണത്തിനായുള്ള റിസ്​റ്റ്​ബാൻഡും ഇവർ ധരിക്കേണ്ടതില്ല. ഒമാനിലെ വിദേശ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്​ഥരെയും ഒമാനിൽ സന്ദർശനത്തിന്​ എത്തുന്ന നയതന്ത്ര ഉദ്യോഗസ്​ഥരെയും കോവിഡ്​ പരിശോധന സംബന്ധിച്ച നിബന്ധനകളിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു.


യാത്രക്ക്​ മുമ്പുള്ള പി.സി.ആർ പരിശോധനയെന്ന നിബന്ധന ആവശ്യത്തിന്​ സമയം ലഭ്യമാക്കിയ ശേഷമാകും നടപ്പിലാക്കുകയെന്ന്​ ആരോഗ്യ വകുപ്പ്​ നേരത്തേ അറിയിച്ചിരുന്നെങ്കിലും വലിയ തോതിലുള്ള ആശയകുഴപ്പങ്ങൾ നിലനിന്നിരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT