മസ്കത്ത്: വനിത പൊലീസ് പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് ചടങ്ങ് ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിൽ നടന്നു. സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി കാർമികത്വം വഹിച്ചു. പ്രഥമ വനിതയെ ഔദ്യോഗിക ചടങ്ങുകളോടെയാണ് സ്വീകരിച്ചത്. മികച്ച ബിരുദധാരികൾക്ക് അവാർഡ് സമ്മാനിച്ചു. ബിരുദധാരികൾ ആർ.ഒ.പി ഗാനം ആലപിക്കുകയും വിശ്വസ്തതയുടെ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. രാജകുടുംബത്തിലെയും സ്റ്റേറ്റ് കൗൺസിലിലെയും ചില അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, സീനിയർ ആർ.ഒ.പി ഓഫിസർമാർ, ഗവർണറേറ്റിലെ വിവിധ സർക്കാർ യൂനിറ്റുകളിലെ ഉദ്യോഗസ്ഥരുൾപ്പെടെ സ്ത്രീകൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.