സലാല: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സലാല ‘നമുക്ക് പ്രചോദനമാകാം’ എന്ന തലക്കെട്ടിൽ വനിത സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകൾ സ്വയം ശക്തിയാർജിച്ച് മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നും സാമ്പത്തിക ഭദ്രതക്കായി കഴിവുകളെ പരിപോഷിപ്പിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസിലെ ഡോ. സമീറ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
മ്യുസിഷനും സംരംഭകയുമായ ഡോ. സൗമ്യ സനാതനൻ ‘പാഷൻ ആൻഡ് പ്രഫഷൻ’ എന്ന വിഷയത്തിൽ സംസാരിച്ചു.
പ്രവാസി വെൽഫെയർ സലാല വൈസ് പ്രസിഡൻറ് സാജിത ഹഫീസ് അധ്യക്ഷത വഹിച്ചു. ഐ.എം.ഐ വനിത വിഭാഗം മുൻ പ്രസിഡൻറ് ആമിന ഹാരിസ്, ഫാത്തിമ ബത്തൂൽ എന്നിവർ സംബന്ധിച്ചു. തസ്റീന ഗഫൂർ വംശഹത്യ വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഷഹനാസ് മുസമ്മിൽ സ്ത്രീ ശാക്തീകരണം എന്ന തലക്കെട്ടിൽ സംസാരിച്ചു. സജ്ന അബ്ദുല്ല സ്വാഗതവും ഫൗസിയ ഇഖ്ബാൽ നന്ദിയും പറഞ്ഞു. നിരവധി വനിതകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.