ഒ.​ഐ.​സി.​സി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​ഒ. ഉ​മ്മ​ന് അം​ഗ​ത്വം ന​ൽ​കി സ​ജി ഔ​സേ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ്രിയദർശിനി കൾചറൽ കോൺഗ്രസ് ഒ.ഐ.സി.സിയിൽ ലയിച്ചു

മസ്കത്ത്: കഴിഞ്ഞ നാലുമാസമായി നടന്നുകൊണ്ടിരുന്ന ലയനചർച്ചകൾക്ക് ഒടുവിൽ കെ.പി.സി.സി പ്രസിഡന്റും ഒ.ഐ.സി.സി ഒമാൻ ദേശീയ ഭാരവാഹികളുമായി നടന്ന ചർച്ചകളുടെ ഫലമായി മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് ഒ.ഐ.സി.സിയിൽ ലയിച്ചു. ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ്‌ സജി ഔസേഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.പി.സി.സി നേതാക്കളായ റെജി തോമസിനെയും സമീർ ആനക്കയത്തെയും അംഗത്വം കൊടുത്ത് സ്വീകരിച്ചു.

മുതിർന്ന പ്രവർത്തകൻ എൻ.ഒ. ഉമ്മന് അംഗത്വം നൽകി ഒ.ഐ.സി.സിയുടെ മെംബർഷിപ് കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.

റീജനൽ കമ്മിറ്റി പ്രസിഡന്റുമാരായ മമ്മൂട്ടി ഇടക്കുന്നം, അജോ കട്ടപ്പന, ഒ.ഐ.സി.സി വൈസ് പ്രസിഡന്റ്‌ സലീം മുതുവമ്മേൽ, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. പ്രസാദ്, സന്തോഷ്‌ പള്ളിക്കൻ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി നേതാക്കളായ സജി ഇടുക്കി, ജോസഫ് വലിയവീട്ടിൽ, അബ്ദുൽ കരീം, നസീർ ഖാൻ പത്തനംതിട്ട, മാത്യു മെഴുവേലി, റെജി ഇടിക്കുള, അഷ്‌റഫ്‌ പുനലൂർ, ഹരിദാസ് കൊല്ലം, തോമസ് മാത്യു, മറിയാമ്മ തോമസ്, ഡോ. നാദിയ അൻസാർ, മനാഫ് കോഴിക്കോട്, ആന്റണി കണ്ണൂർ, മനോജ്‌ കായംകുളം, നൗഷാദ് കാക്കടവ്, ഗോപി തൃശൂർ, അനൂപ് നാരായൺ, റെജി പുനലൂർ, സിറാജ് ഹാറൂൺ, ഷാൻ ഹരി, രാജീവ്‌ കണ്ണൂർ, പ്രഭുരാജ്, ടിജോ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ ജന. സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും രഘുനാഥ് ചെന്നിത്തല നന്ദിയും പറഞ്ഞു.

Tags:    
News Summary - Priyadarshini Cultural Congress merged with OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.