വ്യാപാര കേന്ദ്രങ്ങളിലെ പ്രൊമോഷനൽ കാമ്പയിൻ: നിയമത്തിൽ ഭേദഗതി

മസ്​കത്ത്​: വ്യാപാര സ്​ഥാപനങ്ങളുടെ പ്രൊമോഷനൽ ഒാഫറുകൾ സംബന്ധിച്ച നിയമത്തിൽ ഒമാൻ ​േഭദഗതി വരുത്തി. വ്യാപാര കേന്ദ്രങ്ങളിലെ സ്​റ്റോറുകൾക്ക്​ ഒരുമിച്ച്​ വർഷത്തിൽ ഒരിക്കൽ മൂന്ന്​ ദിവസത്തേക്ക്​ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പ്രൊമോഷനൽ കാമ്പയിൻ സംഘടിപ്പിക്കാമെന്നതാണ്​ ഭേദഗതികളിൽ പ്രധാനപ്പെട്ടതെന്ന്​ വാണിജ്യ- വ്യവസായ- നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവ്​ പ്രകാരമുള്ള നിയമ ഭേദഗതി ഒക്​ടോബർ 26 തിങ്കളാഴ്​ച പ്രാബല്യത്തിൽ വരും.

വാണിജ്യ, വ്യവസായ, സേവന സംരംഭങ്ങളുടെ എല്ലാ പ്രൊമോഷനൽ ഒാഫറുകൾക്കും ഇൗ നിയമ ഭേദഗതി ബാധകമാണ്​. ഷോപ്പിങ്​ മാളുകളിലെ ഫാസ്​റ്റ്​ഫുഡ്​ ശൃംഖലകൾ വർഷം മുഴുവൻ നടത്തുന്ന പ്രൊമോഷനൽ പരിപാടികൾ, സാധനങ്ങൾ വാങ്ങുന്നതിന്​ സമ്മാനങ്ങൾ നൽകുന്ന പ്രൊമോഷനുകൾക്കും ഇൗ നിയമ ഭേദഗതി ബാധകമായിരിക്കില്ല. എന്നാൽ, ഇവയുടെ പരസ്യങ്ങൾക്കും പോസ്​റ്ററുകൾക്കും തുടങ്ങുന്നതിന്​ മുമ്പ്​ മന്ത്രാലയത്തി​െൻറ അനുമതി വാങ്ങണം. ഉൽസവങ്ങളുടെ ഭാഗമായി മാളുകളും റീ​െട്ടയിൽ സെൻററുകളും സംഘടിപ്പിക്കുന്ന പ്രൊമോഷനൽ പരിപാടികൾ, പുതിയ ശാഖ ഉദ്​ഘാടന ഭാഗമായുള്ള ഒറ്റദിവസത്തെ പബ്ലിസിറ്റി കാമ്പയിൻ എന്നിവയും മന്ത്രാലയത്തി​െൻറ മുൻകൂർ അനുമതിയോടെ നടത്താം​.

വാണിജ്യ, വ്യവസായ, സേവന സ്​ഥാപനങ്ങൾക്ക്​ മന്ത്രാലയത്തി​െൻറ ബന്ധപ്പെട്ട പെർമിറ്റ്​ ഇല്ലാതെ ഒരു തരത്തിലുള്ള പ്രൊമോഷനൽ ഒാഫറുകളും പരസ്യങ്ങളും നൽകുവാൻ പാടുള്ളതല്ല. ഒാഫർ തുടങ്ങുന്നതിന്​ 15 ദിവസം മു​െമ്പങ്കിലും അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കണം.

പ്രൊമോഷ​െൻറ രീതി, കാലാവധി സ്​ഥലങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം അപേക്ഷയിൽ ഉണ്ടായിരിക്കണം. ഒാഫറിൽ വിൽപന നടത്തുന്ന സാധനങ്ങൾ ഉപയോഗ യോഗ്യമായ വിധത്തിൽ കാലാവധി കഴിഞ്ഞതാണെന്നും വില യഥാർഥ വിലയേക്കാൾ കൂടുതൽ അല്ല എന്നതടക്കം കാര്യങ്ങളിലും ലൈസൻസിന്​ അപേക്ഷിക്കുന്നയാൾ ഉറപ്പുനൽകണം. പുകയില ഉൽപന്നങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം നേരി​േട്ടാ അല്ലാതെയോ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്​.

നിയമലംഘനം ശ്രദ്ധയിൽ പെടുന്ന പക്ഷം പ്രൊമോഷൻ നിർത്തിവെക്കാൻ ഉത്തരവിടുമെന്നും മന്ത്രാലയം അറിയിച്ചു. ഡിസ്​കൗണ്ട്​ വിൽപന സംബന്ധിച്ച നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്​. വാണിജ്യ കേന്ദ്രങ്ങളിലെ സ്​ഥാപനങ്ങൾക്ക്​ ഡിസ്​കൗണ്ട്​ വിൽപനക്കായുള്ള അനുമതിക്ക്​ ഒറ്റക്കൊറ്റക്ക്​ അപേക്ഷിക്കേണ്ടതില്ല. വാണിജ്യ കേന്ദ്രം/ മാൾ മാനേജ്​മെൻറ്​ ആണ്​ ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്​. വർഷത്തിൽ ഒരിക്കൽ മൂന്ന്​ ദിവസമാണ്​ ഇങ്ങനെ ഒാഫർ വിൽപനക്ക്​ അനുമതി ലഭിക്കുകയുള്ളൂ. കുറഞ്ഞത്​ 30 ശതമാനം വരെ വിലക്കുറവ്​ ഇതുപ്രകാരം നൽകണമെന്നും ഇത്​ സംബന്ധിച്ച ഉത്തരവിൽ പറയുന്നു.കോവിഡ്​ വ്യാപനം തടയുന്നതി​െൻറ ഭാഗമായിട്ടാണ്​ പ്രൊമോഷനൽ ഒാഫറുകൾ നിർത്തി​െവച്ചിരുന്നത്​. ഒാഫറുകളും ഡിസ്​കൗണ്ടുകളും തുടങ്ങുന്നതിനുള്ള അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.