പുറങ്ങ്​ അബ്​ദുല്ല മുസ്​ലിയാർ നാട്ടിൽ നിര്യാതനായി

മസ്​കത്ത്​: പ്രമുഖ മതപണ്ഡിതനും മസ്കത്ത്​ റൂവി സുന്നി സെൻറർ അധ്യാപകനും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമവുമായിരുന്ന പുറങ്ങ്​ അബ്​ദുല്ല മുസ്​ലിയാർ (72) നിര്യാതനായി. അസുഖത്തെ തുടർന്ന്​ കഴിഞ്ഞ മൂന്ന്​ വർഷമായി നാട്ടിലായിരുന്നു.

മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്​ദുല്ല മുസ്​ലിയാർ 1990ലാണ്​ ഒമാനിൽ എത്തുന്നത്​. ആ വർഷം തന്നെ പ്രവർത്തനം ആരംഭിച്ച റൂവി സുന്നി സെൻറർ മദ്​റസയുടെ പ്രിൻസിപ്പൽ ആയിരുന്നു. 30 വർഷം ആ സ്ഥാനത്ത്​ തുടർന്ന അബ്​ദുല്ല മുസ്‌ലിയാർ സുന്നി സെൻറർ ഉപദേശക സമിതി ചെയർമാനുമാണ്​. സുപ്രഭാതം പത്രത്തി​െൻറ ഡയറക്ടർ ബോർഡ് അംഗമായും സേനവമനുഷ്​ഠിച്ചിട്ടുണ്ട്​.

ഖദീജയാണ്​ ഭാര്യ. മക്കൾ: ഷഹീർ അൻവരി, ഷെമീം, ഷെഫീക്ക്, ഷുക്കൂർ, സെറീന. ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക് പന്ത്രണ്ടിന് പുറങ്ങ്​ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.   

Tags:    
News Summary - purangu abdullah musliyar obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.