മസ്കത്ത്: ദോഫാർ ഗവർണറേറ്റിെൻറ തീരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം വരുന്ന മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് അതി തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഏറ്റവും ഒടുവിൽ പുറത്തുവിട്ട മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. നിലവിൽ കാറ്റിെൻറ വേഗത മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ നൂറ് മുതൽ 200 മില്ലീമീറ്റർ വരെ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റും ഉണ്ടാകും. മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും തീരമേഖലകളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ ഒഴുക്കുണ്ടാകുമെന്നതിനാൽ വാദികൾ ആരും മുറിച്ച് കടക്കരുത്. അൽ വുസ്ത ഗവർണറേറ്റിെൻറ തെക്കൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
സലാല നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി മുതൽ മഴക്ക് ശക്തി കുറഞ്ഞതായി ഇവിടത്തെ താമസക്കാർ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ സമയത്തും കാര്യമായ ശക്തിയില്ലാത്ത മഴയാണ് പെയ്തതും. സലാലയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളും കൂടുതലായി രൂപപ്പെട്ട് വരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം െഎൻ റസാത്തിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ സ്വദേശിയുടെ മൃതദേഹവും കണ്ടു കിട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിറഞ്ഞൊഴുകിയ വാദികളിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം തൽക്കാലത്തേക്ക് നിരോധിച്ചിട്ടുണ്ട്. അതിനിടെ മഴയിൽ മലമുകളിൽ നിന്നും മറ്റും പാമ്പുകൾ ഒഴുകിവരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ദോഫാർ നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.