മസ്കത്ത്: രാജ്യത്തെ വിവിധ വിലായത്തുകളിൽ കഴിഞ്ഞ ദിവസവും മഴ ലഭിച്ചു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയായിരുന്നു മഴ. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ക്കി, ഇബ്രി, യങ്കല്‍, മുദൈബി, ധങ്ക്, സമദ്ഷാൻ തുടങ്ങിയ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. രാവിലെ മുതൽതന്നെ ഈ വിലായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മഴ ഉണ്ടായിരുന്നു. ഉച്ചക്കുശേഷമാണ് പലയിടത്തും ശക്തിയാർജിച്ചത്. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി ചെറിയതോതിൽ ഗതാഗത തടസ്സംനേരിട്ടു. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം ശക്തമായ ചൂടിന് അയവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.