വി​വി​ധ പ്ര​​ദേ​ശ​ങ്ങ​ളി​ൽ മ​ഴ

മ​സ്ക​ത്ത്​: ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കി വി​വി​ധ പ്ര​​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ​മ​ഴ പെ​യ്​​ത​ത്.

ജ​ബ​ൽ അ​ഖ്​​ദ​ർ, മു​ദൈ​ബി, മ​റ്റു ഉ​ൾ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. രാ​വി​ലെ മു​ത​ൽ​ക്കേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ മ​ഴ പെ​യ്ത​ത്. രാ​ജ്യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്താ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ ല​ഭി​ച്ച മ​ഴ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Rain in various regions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.