റജബ് കാർഗോയിൽ നിരക്കിളവ് ആനുകൂല്ല്യം നീട്ടി

മസ്​കത്ത്​: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങുന്നവർക്ക്​ ആശ്വാസമേകുന്നതിനായി റജബ് കാർഗോ പ്രഖ്യാപിച്ച പ്രത്യേക നിരക്കിളവ് ആഗസ്​റ്റ്​ 25 വരെ നീട്ടി. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ ഡോർ ടു ഡോർ സീ കാർഗോ അയക്കാനുള്ള നിരക്ക്​ കിലോക്ക്​ 800 ബൈസയായി കുറച്ചത്​. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച ഓഫർ ഉപഭോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്ത് 25ാം തീയതി വരെയാണ്​ നീട്ടിയത്​. ഒമാനിൽ പ്രവർത്തനമാരംഭിച്ചിട്ട്​ ഒരു പതിറ്റാണ്ട്​ തികക്കുന്ന തങ്ങളുടെ പ്രത്യേക നിരക്കിന്​ മികച്ച പ്രതികരണമാണുണ്ടായതെന്ന്​ റജബ്​ കാർഗോ അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു.

കോവിഡ്​ കാലത്ത്​ നാടണയാൻ വെപ്രാളപ്പെടുന്ന പ്രവാസികളുടെ താമസ സ്​ഥലത്തെത്തി ഉപയോഗിച്ചിരുന്ന വീട്ടു സാധനങ്ങൾ പാക്ക് ചെയ്തുസുരക്ഷിതമായി അവരുടെ നാട്ടിലെ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനമാണ്​ റജബ്​ കാർഗോ നൽകുന്നത്​. ഡോർ ടു ഡോർ എയർ കാർഗോ, സീ കാർഗോ സേവനങ്ങളോടൊപ്പം ട്രാൻസ്ഫർ ഓഫ് റെസിഡൻസ് സൗകര്യവും, ഫുൾ കണ്ടെയിനർ, പാർട്ട് കണ്ടെയിനർ ഡോർ ടു ഡോർ, പോർട്ട് റ്റു പോർട്ട് ഡെലിവറി തുടങ്ങിയ എല്ലാവിധ സേവനങ്ങളും റജബ് കാർഗോയിൽ ലഭ്യമാണ്. സുരക്ഷിതമായ പാക്കിങ്ങും സമയാധിഷ്ഠിതമായ ഡെലിവറിയും മികച്ച ഉപഭോക്​തൃ സേവനവുമാണ്​ തങ്ങൾ നൽകുന്നതെന്ന്​ റജബ്​ കാർഗോ അധികൃതർ അറിയിച്ചു. മസ്‌കത്ത്​, റൂവി, ഹൈൽ, സീബ്, മുസന്ന, നിസ്‌വ എന്നിവിടങ്ങളിലാണ്​ റജബ്​ കാർഗോ ശാഖകൾ പ്രവർത്തിക്കുന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ ഒഴിവാകുന്ന മുറക്ക്​ സുഹാർ, ബർക്ക, സൂർ, ഇബ്രി, സലാല എന്നിവിടങ്ങളിലും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 97753848 / 98611776 / 97462239. ഇമെയിൽ freight@rajabxpress.com.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT