മസ്കത്ത്: പുണ്യറമദാെൻറ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ഒമാനിലെ മസ്ജിദുകൾ തിങ്ങിനിറഞ്ഞു. വിശ്വാസികൾ ഒഴുകിയെത്തിയതിനാൽ മസ്ജിദുകൾ വൻ തിരക്കിൽ വീർപ്പുമുട്ടി. പുണ്യം തേടി വിശ്വാസികൾ പ്രാർഥന തുടങ്ങുന്നതിനും ഏറെ മുമ്പ് തന്നെ മസ്ജിദുകളിൽ ഇടം പിടിച്ചിരുന്നു. ഇത് കാരണം വൈകിെയത്തിയ പലർക്കും പ്രാർഥിക്കാൻ ഉള്ളിൽ ഇടം ലഭിച്ചില്ല. നിരവധി പേർ മസ്ജിദിന് പുറത്താണ് പ്രാർഥന നടത്തിയത്. റൂവി ഖാബൂസ് മസ്ജിദ്, വൽജ ബുഖാരി മസ്ജിദ് അടക്കം പള്ളികളിൽ നമസ്കാരത്തിെൻറ നിര പുറത്തേക്കു നീണ്ടു. കാലാവസ്ഥ പൊതുവെ അനുകൂലമായതിനാൽ പുറത്ത് നമസ്കരിച്ചവർക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.
കൂടുതൽ പുണ്യം തേടി പലരും നമസ്കാരത്തിന് മണിക്കൂറുകൾക്ക് മുേമ്പ മസ്ജിദുകളിലെത്തി. ഇതോടെ, ഖുർആൻ പാരായണവും ദൈവകീർത്തനങ്ങളും കൊണ്ട് സാന്ദ്രമായി പ്രാർഥനാ മന്ദിരങ്ങൾ. റമദാെൻറ ആത്മാവും അകക്കാമ്പും ഉൾക്കൊള്ളണമെന്നാണ് ഇമാമുമാർ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ഒാർമപ്പെടുത്തിയത്. റമദാെൻറ സത്തയായ വിശുദ്ധിയും സുക്ഷ്മതയും പരസ്നേഹവും ദീനാനുകമ്പയും ജീവിതത്തിൽ പകർത്തണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു. ചൂടുകാരണം പലരും ഖുർആൻ പാരായണവുമായി മസ്ജിദുകളിൽ തന്നെ തങ്ങി സായാഹ്ന പ്രാർഥനയോടെയാണ് താമസയിടങ്ങളിലേക്ക് മടങ്ങിയത്.
റമദാൻ ആദ്യത്തിൽ തന്നെ ഇഫ്താറുകളും സജീവമാവുകയാണ്. വ്യക്തികളും കൂട്ടായ്മകളും ഇഫ്താർ ഒരുക്കാൻ തുടങ്ങി. ദൈവപ്രീതി നേടാനും വ്യക്തിബന്ധം ഉൗട്ടി ഉറപ്പിക്കാനുമാണ് ഇഫ്താറുകൾ സംഘടിപ്പിക്കുന്നത്. അതോടൊപ്പം, മസ്ജിദുകളിലും ഇഫ്താറുകൾ ഒരുക്കുന്നുണ്ട്. മസ്ജിദ് ഇഫ്താറുകൾക്ക് സ്വീകര്യത വർധിച്ചിട്ടുണ്ട്. ഒമാനിലെ ഏതാണ്ടെല്ലാ മസ്ജിദുകളിലും ഇഫ്താറിന് സൗകര്യമുണ്ട്. നൂറുകണക്കിന് പേരാണ് മസ്ജിദുകളിൽ ഇഫ്താറിനെത്തുന്നത്. നഗരങ്ങളിലെ മസ്ജിദുകളിലാണ് കൂടുതൽ േപർ എത്തുന്നത്. ഇവർക്കായി വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മസ്ജിദുകളിൽ ഇഫ്താർ ഇനങ്ങളും വ്യത്യസ്തമാണ്.
ബാച്ചിലറായി കഴിയുന്നവർക്കാണ് പള്ളികളിലെ നോമ്പുതുറ ഏറെ പ്രയോജനം ചെയ്യുന്നത്. വീടുകളിൽ റമദാനിൽ ഭക്ഷണമുണ്ടാക്കുന്നതിെൻറ പ്രയാസവും ചെലവും ഒഴിവാക്കാൻ മസ്ജിദ് ഇഫ്താറുകൾ സഹായകമാവുന്നുണ്ട്. സാധാരണ പ്രവാസികൾക്ക് പലർക്കും ജീവിതച്ചെലവ് കുറഞ്ഞ മാസം കൂടിയാണ് റമദാൻ. അത്താഴത്തിനും നിരവധി പേർ ഹോട്ടലുകളെ ആശ്രയിക്കുന്നുണ്ട്. നോെമ്പടുക്കുന്നവർക്ക് അത്താഴം ഒരുക്കി പുലരും വരെ തുറന്നിരിക്കുന്ന നിരവധി ഹോട്ടലുകളും മസ്കത്തിലുണ്ട്. സുബ്ഹി ബാേങ്കാടെയാണ് ഇത്തരം ഹോട്ടലുകൾക്ക് താഴുകൾ വീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.