മസ്കത്ത്: ആത്മഹർഷത്തിെൻറ മാസമായ വിശുദ്ധറമദാൻ ഏറെ പുണ്യങ്ങൾ നിറഞ്ഞ അവസാന പ ത്തിലേക്ക് കടക്കുന്നു. മൂന്നാമത്തെ വെള്ളിയാഴ്ചയിലും ഭൂരിഭാഗം മസ്ജിദുകളിലും ന മസ്കാരത്തിെൻറ നിര പുറത്തേക്ക് നീണ്ടു. വിശുദ്ധ റമദാെൻറ സത്ത ഉൾക്കൊള്ളാനും വരാനു ള്ള ദിനരാത്രങ്ങൾ കൂടുതൽ ദൈവത്തിേലക്കടുക്കാനും ഇമാമുമാർ ഖുത്തുബയിൽ വിശ്വാസികെള ഉദ്ബോധിപ്പിച്ചു. റമദാനിലെ അവസാനത്തെ പത്തിലെ നിർണിത രാത്രിക്കായി കാത്തിരിക്കാനും സാക്ഷിയാകാനും ഇമാമുമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു.
റമദാനിലെ അവസാന പത്ത് ഏറെ പ്രാധാന്യം നിറഞ്ഞതാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. വിശുദ്ധ ഖുർആൻ ആദ്യമായി മുഹമ്മദ് നബിക്ക് ഇറങ്ങിയത് റമദാനിലെ അവസാന പത്തിലാണ്. റമദാനിെല ഏറ്റവും പ്രാധാന്യമേറിയ ലൈലത്തുൽ ഖദ്ർ അവസാന പത്തിലാണെന്ന് മുസ്ലിംകൾ കരുതുന്നു.
ഇൗ രാവിൽ ആരാധന നടത്തുന്നവർക്ക് ഏറെ പ്രതിഫലമാണ് ദൈവം വാഗ്ദാനം നൽകുന്നത്. അതിനാൽ, അവസാന പത്തിൽ വിശ്വാസികൾ കൂടുതൽ ദൈവഭക്തിയിൽ മുഴുകും. കൂടുതൽ പുണ്യം നേടാൻ കൂടുതൽ പേരും പള്ളികളിൽ ഭജനമിരിക്കുകയും ചെയ്യും. അവസാനത്തെ പത്തിൽ നിരവധി പള്ളികളിൽ പ്രത്യേക രാത്രികാല നമസ്കാരങ്ങളുമുണ്ടാവും.
അർധ രാത്രിക്കു ശേഷമാണ് സുദീർഘമായ ഇൗ നമസ്കാരം നടക്കുക. ചില മസ്ജിദുകളിൽ അത്താഴ ഭക്ഷണവും ലഭിക്കുന്നുണ്ട്. റമദാൻ അവസാനത്തോടടുത്തേതാടെ ഇഫ്താറുകളും സജീവമായി. ചെറുതും വലുതുമായ പല സംഘടനകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഇതിനകം ഇഫ്താറുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗത്തിെൻറ ഇഫ്താർ ശനിയാഴ്ച നടന്നു. സംഘടനകളും കൂട്ടായ്മകളും നടത്തുന്ന ഇഫ്താറുകൾ മതസൗഹാർദ സംഗമം കൂടിയാണ്.
പലതിലും വിവിധ മതവിശ്വാസികൾ സജീവമായി പെങ്കടുക്കുന്നുണ്ട്. മതനേതാക്കളും പെങ്കടുക്കുന്നുണ്ട്. വിവിധ മതങ്ങളെ അടുത്തറിയാനും സൗഹൃദം ഉൗഷ്മളമാക്കാനും ഇത്തരം ഇഫ്താറുകൾ ഉപകരിക്കുന്നുണ്ട്. വിവിധ മത സന്ദേശങ്ങളും ആശയങ്ങളും കൈമാറിയാണ് ഇത്തരം ഇഫ്താറുകൾ അവസാനിക്കുന്നത്. ഇതോടൊപ്പം മസ്ജിദുകളിലെ സമൂഹ നോമ്പുതുറകൾക്കും തിരക്ക് ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.