മസ്കത്ത്: വിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കെ റമദാൻ വിഭവ ങ്ങളായ പഴവർഗങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. ഇസ്ലാംമത വിശ്വാസ ികളുടെ പുണ്യമാസമായ റമദാനിലേക്കുള്ള പഴവർഗങ്ങളെല്ലാം ഇൗ വർ ഷം മാർക്കറ്റിൽ സുലഭമായിരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. 6580 ടൺ പഴം-പച്ചക്കറിയിനങ്ങൾ മവേല സെൻട്രൽ മാർക്കറ്റിൽ എത്തിയതായി ഒമാൻ വാർത്ത ഏജൻസിയും അറിയിച്ചു. എന്നാൽ, ഇൗ വർഷം റമദാൻ വിഭവങ്ങളുടെ ഉപഭോഗം 30 ശതമാനമെങ്കിലും കുറവായിരിക്കുമെന്നാണ് കരുതുന്നത്.
അത് പരിഗണിച്ച് റമദാൻ പഴവർഗങ്ങളുടെ ഇറക്കുമതിയും കുറയും. ഇൗ വർഷം ആഘോഷമില്ലാതെയായിരിക്കും റമദാൻ കടന്നുപോവുന്നത്. ഹോട്ടലുകളിലെ ഇഫ്താറുകൾ, സംഘടനകളും വ്യക്തികളും കമ്പനികളും സംഘടിപ്പിക്കുന്ന ഇഫ്താർ പാർട്ടികൾ, മസ്ജിദുകളിൽ ഒരുക്കുന്ന ഇഫ്താറുകൾ എന്നിവയൊന്നും നടക്കില്ല. അതിനാൽ പഴവർഗങ്ങളുടെയും റമദാൻ ഉൽപന്നങ്ങളുടെയും ഉപഭോഗം ഗണ്യമായി കുറയുമെന്നാണ് വ്യാപാരികൾ കണക്കാക്കുന്നത്. മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ പഴവർഗങ്ങൾ ഉപയോഗിക്കുന്ന മാസം റമദാനായിരുന്നു. ഹോട്ടലുകളിലെ ഇഫ്താറുകളുടെ പ്രധാന ആകർഷണംതന്നെ പഴവർഗങ്ങളായിരുന്നു.
കോവിഡ് മൂലം ചിലയിനം പഴവർഗങ്ങൾ പതിവായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽനിന്ന് കൊണ്ടുവരാൻ പറ്റാത്ത സാഹചര്യമുള്ളതായി പഴം- പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഇത് മുന്നിൽ കണ്ട് ഇവ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ സംവിധാനമുണ്ടാക്കി. നാരങ്ങ, കാക ഫ്രൂട്ട്, ആപ്പിൾ തുടങ്ങിയ നിരവധി പഴവർഗങ്ങൾ സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നായിരുന്നു എത്തിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവിടെനിന്ന് ഇറക്കുമതി പറ്റില്ല. അതിനാൽ ഇക്കുറി ആസ്ട്രേലിയ, െപറു എന്നിവിടങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീൻസിൽ നിന്നുള്ള വാഴപ്പഴ ഇറക്കുമതിക്കും ചില പ്രയാസങ്ങളുണ്ട്. ഇതിന് പകരം എക്വഡോറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീതിയിൽ ഇഫ്താറുകൾ കുറയുമെങ്കിലും വ്യക്തികളും കുടുംബങ്ങളും പഴവർഗങ്ങൾ വാങ്ങും. എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇതിന് വല്ലാതെ പണം ചെലവഴിക്കാൻ സാധ്യതയില്ല. വ്യാപാര സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ നിരവധി േപർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞവർഷം വീടുകളിലും മറ്റും ഇഫ്താർ സംഘടിപ്പിച്ചവരും ഇത്തരം സംരംഭങ്ങളെ സഹായിച്ചവരിൽ പലരും ഇൗ വർഷം സാമ്പത്തിക പ്രയാസത്തിലാണ്. നിലവിലെ സാഹചര്യത്തിൽ പലരും വീടുകളിലും താമസ ഇടത്തും ലളിതമായ ഇഫ്താറാകും ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.