മസ്കത്ത്: റമദാനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച 'അഹ്ലൻ റമദാൻ' പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം മസ്കത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് കാതോലിക്കാ ബാവയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ സംബന്ധിച്ചു. മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ, പത്മശ്രീ ഹരേകല ഹജബ്ബ, ആർട്ടിസ്റ്റ് മദനൻ, സംഗീത നിരൂപകനും പത്രപ്രവർത്തകനുമായ രവിമേനോൻ, തുറമുഖ, മ്യൂസിയ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ, മുഈനലി ശിഹാബ് തങ്ങൾ, ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് നോമ്പിന്റെ വാക്കും വരയുമായി 'അഹ്ലൻ റമദാന്റെ' ഈ വർഷത്തെ പതിപ്പിനെ സമ്പന്നമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.