പുതിയ തൊഴിൽ വിസക്കാർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതിയില്ല -ആർ.ഒ.പി

മസ്​കത്ത്​: പുതിയ തൊഴിൽ വിസയിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതി ലഭിക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ സ്​ഥിരീകരിച്ചു. സാധുവായ റെസിഡൻറ്​ കാർഡ്​ ഉള്ള വിദേശികൾക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ വരാൻ അനുമതിയുള്ളത്​. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ്​ വിദേശികളുടെ ഒമാനിലേക്കുള്ള വരവിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​


ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്​തു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പുതിയ വിസയിലുള്ളവരുടെ പ്രവേശനത്തിന്​ വിലക്കുണ്ടാകും. ഒമാനിൽ ഏത്​ തസ്​തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഇൗ നിയമം ബാധകമായിരിക്കും. കോവിഡ്​ മഹാമാരി മുൻ നിർത്തിയാണ്​ തീരുമാനം. പുതിയ വിസയിലുള്ളവർക്ക്​ എയർ ഇന്ത്യയും ഇൻഡിഗോയും യാത്രാനുമതി നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസം ഗൾഫ്​ മാധ്യമം റിപ്പോർട്ട്​ ചെയ്​തിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT