മസ്കത്ത്: രാജ്യത്തെ ഗതാഗത സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി റോഡ് സേഫ്റ്റിക്കായുള്ള ദേശീയ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നു. യോഗത്തിൽ കമ്മിറ്റി ചെയർമാനും പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറലുമായ ഹസൻ മൊഹ്സിൻ അൽ ശർഖി അധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷയുടെ നിലവാരത്തെക്കുറിച്ചുള്ള വാർഷിക സൂചികകൾ, സ്ഥിതിവിവരക്കണക്കുകൾ, റോഡ് അപകടങ്ങളുടെ വിശകലന ഫലങ്ങൾ തുടങ്ങിയവ സമിതി പരിശോധിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാഭ്യാസ സിലബസ് രൂപപ്പെടുത്തുന്നതിന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വിദ്യാർഥികളിലും യുവതലമുറയിലും റോഡ് സുരക്ഷ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെപറ്റിയും സമിതി പറഞ്ഞു. സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും സമൂഹത്തെ അതിന്റെ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുത്തുന്നതിലും ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പങ്കിനെക്കുറിച്ചും യോഗത്തിൽ അടിവരയിട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.