ബർക്ക: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച റൂവി-സീബ് ഇന്റർ മദ്റസ സർഗമേള ബർക്ക റബീഅ അൽ റാമീസ് ഫാം ഹൗസിൽ നടന്നു. മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമ്മദ് അധ്യക്ഷതവഹിച്ചു. സിജി മസ്കത്ത് ചാപ്റ്റർ ചീഫ് ഓ കോഡിനേറ്റർ സയ്യിദ് മുഹമ്മദ്, കെ.എ. സഗീർ, ഒമാൻ ഇന്ത്യൻ ഇസ്ലാഹി റൂവി സെന്റർ സെക്രട്ടറി അനസ് പൊന്നാനി, സീബ് സെന്റർ പ്രഡിഡന്റ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പീസ് റേഡിയോ ജനറൽ പ്രോഗ്രാം കൺവീനർ കെ.കെ. അബ്ബാസ് പട്ടാമ്പി സ്വാഗതവും സീബ് സെന്റർ സെക്രട്ടറി ഷിയാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.
റൂവി മദ്റസ ഒന്നാം സ്ഥാനവും സീബ് മദ്ദറസ രണ്ടാം സ്ഥാനവും നേടി ഇരു വേദികളിലായി നടന്ന മത്സരങ്ങളിൽ സയ്യിദ് മുഹമ്മദ്, കെ.എ. സഗീർ, ആയിഷ ടീച്ചർ, ഷംല ടീച്ചർ എന്നിവർ വിധികർത്താക്കളായി. വൈജ്ഞാനിക, സർഗാത്മക മത്സരങ്ങളിൽ വിവിധ തലങ്ങളിലുള്ള കുട്ടികൾ പങ്കെടുത്തു.
മദ്റസകളിൽനിന്നും വ്യത്യസ്ത മത്സരങ്ങളിൽ കഴിവ് തെളിയിച്ച മത്സരാർഥികളാണ് ഇന്റർ മദ്റസ സർഗമേളയിൽ പങ്കെടുത്തത്. കുട്ടികളിലെ രചനാപരമായ കഴിവുകൾ കണ്ടെത്തി കരുതലുകളോടെ പരിപോഷിപ്പിക്കുന്നതിനാണ് സർഗമേള പ്രാമുഖ്യം നൽകിയത്.
അബ്ബാസ് പട്ടാമ്പി, അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ, ഷഹീം താനാളൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപന സംഗമത്തിൽ ‘ധാർമിക വിദ്യാഭ്യാസവും നമ്മുടെ കുട്ടികളും’ വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.