സലാല: സലാല ഇന്ത്യന്‍ സ്കൂളില്‍ വാര്‍ഷിക സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു. അംഗങ്ങളെ 12 യൂനിറ്റുകളായി തിരിച്ച് നടത്തിയ ക്യാമ്പില്‍ വിവിധയിനം അഗ്നിബാധകളെ കുറിച്ചും അവ എങ്ങനെ കെടുത്താം എന്നതിനെ കുറിച്ചുള്ള ക്ളാസായിരുന്നു പ്രധാനപ്പെട്ടത്. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഇ.എന്‍.ടി സര്‍ജനായ ഡോ. രവികുമാര്‍ രക്ഷകര്‍ത്താക്കളോടുള്ള സ്നേഹം എന്ന വിഷയത്തില്‍ ക്ളാസെ
ടുത്തു.
ദന്താരോഗ്യം എന്ന വിഷയത്തില്‍ സ്കൂള്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് സബ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ.എ നിഷ്ത്താര്‍ ക്ളാസെടുത്തു. സമാപന പരിപാടിയില്‍ എസ്.എം.സി പ്രസിഡന്‍റ് രാം സന്താനം, വൈസ്.പ്രസിഡന്‍റ് ഡോ. ഏണസ്റ്റ് ഏഴിലരശന്‍, സി.സി.എ ചെയര്‍മാന്‍ ഡോ.ദേബാശിഷ് ഭട്ടാചാര്യ, എസ്.എം.സി അംഗം ജോനാഥന്‍ സോളമന്‍, പ്രിന്‍സിപ്പല്‍ ടി.ആര്‍ ബ്രൗണ്‍, അസി. പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍, അറബിക്ക് വിഭാഗം മേധാവി ഷൗക്കത്ത് അലി, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ ചാര്‍ജ് പൊന്നി ഭാസ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.