മസ്കത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഒമാനിൽ പൊതുപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളി, ശനി ദിവസങ്ങളിൽ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകാർക്കാണ് പൊതുപരീക്ഷ നടക്കുന്നത്. മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെ കീഴിൽ ഈ വർഷം 34 മദ്റസകളിൽനിന്ന് 367 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 22 സൂപ്പർവൈസർമാർ മേൽനോട്ടം വഹിക്കും. റൂവി, സലാല, സൂർ, സീബ്, സുഹാർ, ബൂഅലി, ബുറൈമി, സഹം, ബൗഷർ, ഖാബൂറ, മത്ര, നിസ്വ, മബേല, തർമത്ത്, അൽഹെയിൽ, ഇബ്രി, സിനാവ്, ബർക്ക, ആദം, ബിദിയ, ഇബ്റ, ഫലജ് എന്നീ 22 സെൻററുകളിലാണ് പരീക്ഷ നടക്കുക. എക്സാം സൂപ്രണ്ടുമാർക്കും സൂപ്പർവൈസർമാർക്കുള്ള പ്രത്യേക പരിശീലനവും ചോദ്യപേപ്പർ ഉൾപ്പെടെ മറ്റു രേഖകളുടെ വിതരണവും മസ്കത്ത് സുന്നി സെൻറർ കേന്ദ്ര ഓഫിസിൽ നടക്കുമെന്നും പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും എക്സാം ബോർഡ് ചെയർമാൻ യൂസുഫ് മുസ്ലിയാർ, സീബ് റേഞ്ച് പ്രസിഡന്റ് മുഹമ്മദലി ഫൈസി റൂവി, ജനറൽ സെക്രട്ടറി ഇമ്പിച്ചാലി മുസ്ലിയാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.