സ​ർ​ബ് സീ​സ​ണി​ലെ സ​ലാ​ല​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച

മ​സ്ക​ത്ത്​: സ​ർ​ബ്​ സീ​സ​ണി​ന് തു​ട​ക്ക​മാ​യ​തോ​ടെ സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങി സ​ലാ​ല. വ​സ​ന്ത​കാ​ല​ത്തി​ന്​ പ്രാ​ദേ​ശി​ക​മാ​യി അ​റി​യി​പ്പെ​ടു​ന്ന പേ​രാ​ണ്​ സ​ർ​ബ്. ‘സ​ർ​ബ്’ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ അ​ണി​യ​റ​യി​ൽ അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

സെ​പ്​​റ്റം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 21 വ​രെ​യു​ള്ള കാ​ലം​വ​രേ​യാ​ണ്​ സ​ർ​ബ്​ സീ​സ​ൺ. ഈ ​ദി​ന​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും ഇ​വി​ട​ത്തേ​ത്. ഖ​രീ​ഫ്​ സീ​സ​ണി​ന്​ ശേ​ഷ​വും ദോ​ഫാ​റി​നെ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​ കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ധി​കൃ​ത​ർ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്​.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച പു​ത​ച്ച്​ നി​ന്നി​രു​ന്ന സ​ലാ​ല​ക്ക്​ ആ​വേ​ശ​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ‘ടൂ​ർ ഓ​ഫ്​ സ​ലാ​ല’ സൈ​ക്ലി​ങ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

ഒ​മാ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​യാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര​വും സാം​സ്കാ​രി​ക ആ​ക​ർ​ഷ​ണ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യാ​ണ് ടൂ​ർ ഓ​ഫ് സ​ലാ​ല​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

വി​​നോ​​ദ സ​​ഞ്ചാ​​രം സ​​ജീ​​വ​​മാ​​ക്കാ​ൻ​ അ​​ധി​​കൃ​​ത​​ർ ചാ​​ർ​​ട്ട​​ർ വി​​മാ​​നം വ​​ഴി സ​​ഞ്ചാ​​രി​​ക​​ളെ എ​​ത്തി​​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ദോ​​ഫാ​​റി​​നെ വ​​ര്‍ഷം മു​​ഴു​​വ​​നും വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യി മാ​​റ്റു​​ന്ന​​തി​​നു​​ള്ള പൈ​​തൃ​​ക ടൂ​​റി​​സം മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ചാ​​ര്‍ട്ട​​ര്‍ വി​​മാ​​ന​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. യൂ​​റോ​​പ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്ന് കൂ​​ടു​​ത​​ല്‍ ചാ​​ര്‍ട്ടേ​​ഡ് വി​​മാ​​ന​​ങ്ങ​​ളും ക്രൂ​​സ് ക​​പ്പ​​ലു​​ക​​ളും ആ​​ക​​ര്‍ഷി​​ക്കാ​​ന്‍ മ​​ന്ത്രാ​​ല​​യം പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ട്.

ഗ​വ​ർ​ണ​റേ​റ്റി​ൽ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് ‘മ​ർ​ഹ​ബ ദോ​ഫാ​ർ’. സു​ൽ​ത്താ​നേ​റ്റി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ടൂ​റി​സം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ‘സ​ർ​ബ്’ സീ​സ​ണും വി​ൻ​റ​ർ ടൂ​റി​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം ഘ​ട​ക​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് ‘മ​ർ​ഹ​ബ ദോ​ഫാ​ർ’ പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ച​ർ​ച്ച​ക​ളും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ​രി​പാ​ടി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി, സൗ​ദി ടൂ​റി​സം ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള ബി​സി​ന​സ് മീ​റ്റി​ങ്ങു​ക​ൾ, ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഫീ​ൽ​ഡ് ട്രി​പ്പു​ക​ൾ, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ടൂ​റി​സ്റ്റ് സൈ​റ്റു​ക​ളു​ടെ​യും ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളു​ടെ​യും സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

സൂ​ര്യ​ന്റെ തെ​ളി​ച്ചം, മി​ത​മാ​യ കാ​ലാ​വ​സ്ഥ, കു​റ​ഞ്ഞ ഈ​ർ​പ്പം എ​ന്നി​വ​യാ​ണ് സ​ർ​ബി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ന്റെ സ​വി​ശേ​ഷ​ത. ഖ​രീ​ഫ് മൂ​ട​ൽ​മ​ഞ്ഞ് മാ​യു​ക​യും പൂ​ക്ക​ൾ വി​രി​യു​ക​യും ചെ​യ്യും. ക​ട​ലി​ലെ ശാ​ന്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് പു​റ​മെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​യും ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ക​ഴി​യും.

ശ​ര​ത്കാ​ല മ​ൺ​സൂ​ൺ മ​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക വി​ള​വെ​ടു​പ്പ് കാ​ര​ണം ക​ർ​ഷ​ക​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ എ​ന്നി​വ​രു​ടെ പ്ര​ധാ​ന സീ​സ​ണു​ക​ളി​ലൊ​ന്നാ​യാ​ണ്​ സ​ർ​ബി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

പ​ക​ൽ സ​മ​യ​ത്ത് മ​ല​നി​ര​ക​ളി​ൽ 20 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 26 -28 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​യി​രി​ക്കും താ​പ​നി​ല. സ​ലാ​ല​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളും ബീ​ച്ചു​ക​ളും ച​രി​വു​ക​ളും വാ​ദി ന​ഹി​സ്, വാ​ദി ദ​ർ​ബ​ത്ത്, വാ​ദി ഗ​യ്ദ​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ട​ക​ങ്ങ​ളും ഈ ​സീ​സ​ണി​ൽ നി​റ​യാ​റു​ണ്ട്.

ഈ ​​വ​​ർ​​ഷം ഖ​​രീ​​ഫി​​നാ​​യി ദോ​​ഫാ​​ർ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ വി​​ദേ​​ശ -​സ്വ​​ദേ​​ശി വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ധാ​​രാ​​ള​​മാ​​യി എ​​ത്തി​​യി​​രു​​ന്നു. സീ​സ​ൺ ആ​രം​ഭി​ച്ച ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​​രെ 10,06,635 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 8.7 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2023ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 9,24,127 സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു ഗ​വ​ർ​ണ​റേ​റ്റി​ന്റെ പ​ച്ച​പി​ടി​ച്ച സൗ​ന്ദ​ര്യം നു​ക​രാ​നാ​യി എ​ത്തി​യി​രു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ സ​ന്ദ​ർ​ശ​ക​രി​ൽ 7,53,105 സ്വ​ദേ​ശി പൗ​ര​ന്മാ​രും 1,76,162 ജി.​സി.​സി പൗ​ര​ന്മാ​രും 1,21,767 മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണു​ള്ള​ത്. വി​മാ​ന​മാ​ർ​ഗം ദോ​ഫാ​റി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഉ​യ​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

2023ലെ 2,09,528​ൽ​നി​ന്ന് 5.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 2,20,528 ആ​യി ഉ​യ​ർ​ന്നു വി​മാ​ന യാ​ത്ര​ക്കാ​ർ. 7,76,107 യാ​ത്ര​ക്കാ​ർ റോ​ഡ് വ​ഴി​യാ​ണ് വ​ന്ന​ത്. ആ​ഗ​സ്റ്റി​ൽ 5,93,513 പേ​ർ, ജൂ​ലൈ​യി​ൽ 3,93,829 ​പേ​ർ, ജൂ​ണി​ലെ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ൽ 19,293 പേ​രും എ​ത്തി. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​പ്രാ​വ​ശ്യം മി​ക​ച്ച സീ​സ​ണാ​യി​രു​ന്നു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​രും മ​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യും കോ​ട​മ​ഞ്ഞും ത​ണു​പ്പു​മെ​ല്ലാം സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​ത്.

Tags:    
News Summary - Sarb season begins- Salalah is waiting for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.