നി​സ്​​വ​യി​ൽ ന​ട​ന്ന സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗം

സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗം

നി​സ്‌​വ: സി​ദ്ദി​ക് ഹ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ.​ഐ.​സി.​സി നി​സ്​​വ റീ​ജ​ന​ല്‍ ക​മ്മി​റ്റി സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട്​ ക​ണ്ണൂ​ര്‍ പോ​ലു​ള്ള സ്ഥ​ല​ത്ത് കോ​ണ്‍ഗ്ര​സി​നെ വ​ള​ര്‍ത്താ​ന്‍ ഏ​റെ അ​ധ്വാ​നി​ച്ച സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ ആ​ത്മാ​ർ​ഥ​ത എ​ന്നും കോ​ണ്‍ഗ്ര​സി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ അ​ധ്യാ​യം ആ​യി​രി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍ട്ടി​യി​ല്‍നി​ന്നും അ​ര്‍ഹ​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കാ​തെ​പോ​യ സ​തീ​ശ​ന് മ​ര​ണ​ശേ​ഷ​മെ​ങ്കി​ലും അ​ര്‍ഹ​മാ​യ സ്മാ​ര​കം ല​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​ശോ​ച​ന യോ​ഗം ഒ.​ഐ.​സി.​സി നി​സ്‌​വ സ്ഥാ​പ​ക നേ​താ​വ് ഗോ​പ​കു​മാ​ര്‍ വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ല്‍ പ്ര​സി​ഡ​ന്റ് ജോ​യ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും അ​ജി എ​സ്. ദേ​വ് ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫ​ല്‍ നി​സ്​​വ, ജോ​ണ്‍ കോ​ട്ട​യം, ബാ​ല​ന്‍ നാ​യ​ര്‍, മ​ണി ബാ​ല​ന്‍, വി​നു, ഷി​ജോ, റെ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.    

Tags:    
News Summary - Satheeshan Pacheni Memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.