മസ്കത്ത്: സാങ്കേതിക നവീകരണ ജോലികൾ നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പാസ്പോർട്ട് സേവന കേന്ദ്രമായ ബി.എൽ.എസ് ഇന്റർനാഷനലിലും ഇന്ത്യൻ എംബസിയിലും പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല. വ്യാഴാഴ്ച ഒമാൻ സമയം 6.30 മുതലാണ് സേവനങ്ങൾ തടസ്സപ്പെടുക. വെള്ളിയാഴ്ച വാരാന്ത്യ അവധി ആയതിനാൽ ഇത് പൊതുജനത്തെ ബാധിക്കില്ല. ശനി, ഞായർ ദിവസങ്ങളിലെ സേവനങ്ങളാണ് പൊതുജനങ്ങളെ കാര്യമായി ബാധിക്കുക. സാധാരണ ഗതിയിൽ ശനിയാഴ്ച ഇന്ത്യൻ എംബസി അവധിയാണെങ്കിലും ബി.എൽ.എസ് പ്രവർത്തിക്കാറുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ്, പി.സി.സി സേവനങ്ങളും ശനിയും ഞായറും ലഭിക്കില്ല. എന്നാൽ അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ എന്നിവ സാധാരണ പോലെ നടക്കും.
ഈ ദിവസങ്ങളിൽ ബി.എൽ.എസിൽ അപോയിൻമെന്റ് എടുത്തവർ മറ്റ് ദിവസങ്ങളിലാണ് സേവനത്തിനായി പോകേണ്ടത്. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം 4.30 മുതൽ സാങ്കേതിക സംവിധാനം സാധാരണ നിലയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.