മസ്കത്ത്​: ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള പരസ്പര ശ്രമങ്ങളുടെ ഭാഗമായി ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഒമാനും സൗദി അറേബ്യയും ചർച്ച ചെയ്തു. സൗദി അറേബ്യൻ ടൂറിസം മന്ത്രി അഹമ്മദ് അഖീൽ അൽ ഖത്തീബ്​ ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ്​ ഇക്കാര്യങ്ങൾ ചർച്ച ചെയ്​തത്​. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി.സി.സി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കു പരിപാടികളും യോഗത്തിൽ തുടക്കമിട്ടു. ഇരു രാജ്യങ്ങളിലെയും ട്രാവൽ, ടൂറിസം സംരംഭകരെ പിന്തുണക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാര നിക്ഷേപ സഹകരണം സജീവമാക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

പ്രമോഷൻ, മാർക്കറ്റിങ്​, ടൂറിസം ആക്ടിവേഷൻ, ടൂറിസം നിയന്ത്രണങ്ങൾ, എയർ കണക്ഷൻ മേഖലയിലെ സഹകരണം, സീസണൽ ഫ്ലൈറ്റുകൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി സംയുക്ത ടൂറിസം സംരംഭങ്ങൾ ആരംഭിക്കാനും യോഗത്തിൽ ധാരണയായി.

ക്യാമ്പിങ്​, സാഹസിക ടൂറിസം മേഖലകളിൽ സംയുക്ത പരിപാടികൾ, സംയുക്ത ടൂറിസം പരിപാടികളുടെ കലണ്ടർ, ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള പരിപാടി എന്നിവയും ഇരുപക്ഷവും അംഗീകരിച്ചു. ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയിൽനിന്ന് ഒമാനിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഏകദേശം 49,000 ൽ എത്തിയതായി സ്ഥിതിവിവരകണക്കുകൾ പറയുന്നു. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 92 ശതമാനത്തിന്‍റെ വളർച്ചയാണുണ്ടായിരിക്കുന്നത്​.

എന്നാൽ,ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഒമാനിൽനിന്ന്​ സൗദിയിലേക്ക് 1,64,000 വിനോദ സഞ്ചാരികളാണ്​ എത്തിയത്​. മുൻ വർഷവുമായി താരതമ്യം ​ചെയ്യുമ്പോൾ136 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്​.

Tags:    
News Summary - Saudi Arabia and Oman Will Launch Unified Tourism Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.