മസ്കത്ത്: സേവ് ഒ.ഐ.സി.സി ഒമാന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഒ.ഐ.സി.സി മുൻ അധ്യക്ഷൻ സിദ്ദീഖ് ഹസൻ, അനീഷ് കടവിൽ, ഭാരവാഹികളായ ഹൈദ്രോസ് പുതുവന, ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഉത്സവമാണ് ഓണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സിദ്ദീഖ് ഹസൻ പറഞ്ഞു. സേവ് ഒ.ഐ.സി.സി പ്രസിഡന്റ് അനീഷ് കടവിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, നായർ ഫാമിലി യൂനിറ്റി മസ്കത്ത് പ്രസിഡന്റ് സുകുമാരൻ നായർ, പാലക്കാട് കൂട്ടായ്മ പ്രസിഡന്റ് ശ്രീകുമാർ, ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ഷക്കീൽ ഹസൻ, കെ.എം.സിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂർ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ യൂസുഫ്, സാമൂഹിക പ്രവർത്തകരായ സരസ്വതി മനോജ്, അജിത കുമാരി എന്നിവർക്കു പുറമെ കലാ, സാംസ്കാരിക, സാമൂഹിക, മാധ്യമ പ്രവർത്തകർ പങ്കെടുത്തു. പ്രവാസ ലോകത്തെ നാടകപ്രചാരണത്തിന് നേതൃത്വം നൽകുന്നതിന് കേന്ദ്ര സർക്കാറിന്റെ ഭാരത് സേവാ അവാർഡ് നേടിയ കെ.പി.എസ്.സി അൻസാർ ഇബ്രാഹിമിനെയും ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ ഭാഗത്തിന്റെ പുതിയ കൺവീനറായി തെരഞ്ഞെടുത്ത ഇബ്രാഹിം ഒറ്റപ്പാലത്തിനെയും ചടങ്ങിൽ ആദരിച്ചു. തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ്, ഗാനമേള തുടങ്ങി വിവിധങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. സതീഷ് പട്ടുവം, നിധീഷ് മാണി, സജി, ഹരിലാൽ വൈക്കം, റാഫി ചക്കര, മോഹൻകുമാർ, മനാഫ് തിരുനാവായ, നസീർ തിരുവത്ര, നൂറുദ്ദീൻ പയ്യന്നൂർ, മനോഹരൻ കണ്ണൂർ, ഹമീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.