മസ്കത്ത്: മന്ത്രിസഭ കൗൺസിൽ ഡെപ്യൂട്ടി ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് അൽ ശതിയ്യയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സ്ഥിതിഗതികൾ സംഭാഷണ വിഷയമായതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ഫലസ്തീന് ഒമാൻ നൽകുന്ന ഉറച്ച പിന്തുണയിൽ ഡോ. മുഹമ്മദ് ശതിയ്യ നന്ദി അറിയിച്ചു.
അറബ് െഎക്യത്തിനോട് ചേർന്ന് നിൽക്കുന്നതാണ് എന്നും ഒമാെൻറ നിലപാടെന്ന് സയ്യിദ് ഫഹദ് പറഞ്ഞു. മേഖലയിലെ സംഘർഷാവസ്ഥ നീതിയുക്തമായ രീതിയിൽ എെന്നന്നേക്കുമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണ് ഒമാൻ നടത്തിവരുന്നത്. നിലവിലെ സാഹചര്യത്തിലും ഭാവിതലമുറക്ക് വേണ്ടിയും മേഖലയെ പുനർനിർമിക്കാൻ വഴിയൊരുക്കുന്നതിനായി സമാധാനാന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും സയ്യിദ് ഫഹദ് ഉണർത്തി. ഡോ. ശതിയ്യ സുൽത്താന്‍ ആശംസകൾ അറിയിച്ചു.ഒപ്പം ഒമാനി ജനതക്ക് കൂടുതൽ ക്ഷേമവും െഎശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.