ഒമാനിൽ സ്​കൂൾ തുറക്കു​േമ്പാൾ ഒരു ക്ലാസിൽ 16 കുട്ടികൾ മാത്രം

മസ്​കത്ത്​: രാജ്യത്തെ സ്​കൂളുകളിൽ നവംബർ ഒന്നിന്​ ക്ലാസുകൾ പുനരാരംഭിക്കു​േമ്പാൾ എല്ലാ വിധ ആരോഗ്യ മുൻകരുതൽ നടപടികളും ഉറപ്പാക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല ബിൻ ഖാമിസ്​ അംബുസൈദി അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ​ഇത്​ നടപ്പിലാക്കുക. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ലാസ്​മുറികളിലടക്കം സാമൂഹിക അകലം ഉറപ്പാക്കും. ഇതി​െൻറ ഭാഗമായി ഒരു ക്ലാസിൽ പരമാവധി 16 കുട്ടികളെ മാത്രമാണ്​ അനുവദിക്കുകയെന്നും ഡോ. അബ്​ദുല്ല ബിൻ ഖാമിസ് ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


കോവിഡ്​ ബാധ കണ്ടെത്തുന്ന പക്ഷം സ്​കൂൾ അല്ലെങ്കിൽ ക്ലാസ്​റൂം അടച്ചിടുകയും ചെയ്യും. അടിസ്​ഥാന വിഷയങ്ങൾ മാത്രമാകും ക്ലാസ്​ മുറികളിൽ പഠിപ്പിക്കുക. മറ്റുള്ളവ ഒാൺലൈനായിട്ടായിരിക്കും പഠിപ്പിക്കുക. വിദ്യാർഥികളുടെ അറ്റൻറൻസ്​ രേഖപ്പെടുത്താൻ വിദ്യാഭ്യാസ ഡയറക്​ടറേറ്റുകൾക്ക്​ അനുയോജ്യമായ രീതി സ്വീകരിക്കാവുന്നതാണ്​. ദീർഘനാളത്തേക്കായുള്ള സുസ്​ഥിരമായ സംയോജിത വിദ്യാഭ്യാസ രീതി വികസിപ്പിച്ച്​ എടുക്കാനാണ്​ സർക്കാരി​െൻറ ശ്രമമമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. സംയോജിത വിദ്യാഭ്യാസ രീതിയുടെ നടത്തിപ്പ്​ ഒാരോ സ്​കൂളിലെയും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച്​ വ്യത്യാസപ്പെട്ടിരിക്കുമെന്നും ഡോ. അബ്​ദുല്ല ബിൻ ഖാമിസ്​ പറഞ്ഞു. അധ്യാപകർക്കായി ഇലക്​ട്രോണിക്​ പ്ലാറ്റ്​ഫോമിലൂടെ പരിശീലന പദ്ധതി നടത്തും. വിദ്യാർഥികൾക്ക്​ കമ്പ്യൂട്ടർ വാങ്ങി നൽകാൻ സാധിക്കാത്ത കുടുംബങ്ങൾക്ക്​ മതിയായ പിന്തുണ നൽകും. ഇതോടൊപ്പം വിദ്യാർഥികളെ ഇ-ലേണിങ്ങിൽ സഹായിക്കുന്നതിന്​ മാതാപിതാക്കൾക്ക്​ സഹായകരമായ പരിശീലന ഗൈഡും പുറത്തിറക്കും. വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി രണ്ട്​ തരത്തിലുള്ള പഠന പ്ലാറ്റ്​ഫോമുകളും അധ്യാപകർക്ക്​ ക്ലാസെടുക്കാൻ ഒരുങ്ങുന്നതിനായി ഇലക്​ട്രോണിക്​ പ്ലാറ്റ്​ഫോമും നിലവിലുണ്ട്​. ഇതിന്​ പുറമെ ഇലക്​ട്രോണിക്​ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്​. ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സഹായത്തോടെ ഇൻറർനെറ്റ്​ സംവിധാനം ശക്​തിപ്പെടുത്തുകയും ഇൻറർനെറ്റ്​ ഇല്ലാത്ത സ്​കൂളുകളിൽ കണക്ഷൻ എത്തിക്കുകയും ചെയ്​തതായി ഡോ. അബ്​ദുല്ല ബിൻ ഖാമിസ്​ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംയോജിത വിദ്യാഭ്യാസ പദ്ധതിക്ക്​ അനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു. ക്ലാസുകൾ നിർത്തിവെച്ചതിനെ തുടർന്ന്​ പഠിക്കാൻ കഴിയാതിരുന്ന വിഷയങ്ങൾക്കായി അനുബന്ധ പാഠ്യ പദ്ധതിയും ഏർപ്പെടുത്തുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.


ഇന്ത്യൻ സ്​കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ മാർഗനിർദേശങ്ങൾക്കനുസരിച്ച്​ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണെന്ന്​ സ്​കൂൾ ബോർഡ്​ ചെയർമാൻ ഡോ.ബേബി സാം സാമുവൽ പറഞ്ഞു. മന്ത്രാലയത്തിൽ നിന്നുള്ള വിശദമായ മാർഗനിർദേശങ്ങൾക്കായി കാത്തിരികുകയാണ്​. ഇതിനനുസരിച്ച്​ അന്തിമ നടപടികൾക്ക്​ രൂപം നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT