മസ്കത്ത്: ഒമാനിലെ കാലാവസ്ഥ വേനലിൽനിന്ന് തണുപ്പിലേക്ക് മാറുന്ന ഇൗ സമയത്ത് അ റബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം. നിലവിൽ അറബിക്കടലിൽ എല്ലാം സാധാരണ നിലയിലാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കടൽ ശാന്തമാണെങ്കിലും ഉപരിതലത്തിലെ താപനില ഇൗ മാസം 40 ഡിഗ്രി സെൽഷ്യസിൽ തന്നെയായിരിക്കും.
മൺസൂണിന് ശേഷമുള്ള സമയം പൊതുവെ കാറ്റുകളുടെയും ചുഴലിക്കൊടുങ്കാറ്റിെൻറയും സമയമാണെങ്കിലും തങ്ങൾ ഇപ്പോൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു. അതേസമയം, അൽ ഹജർ പർവത നിരകളിലും പരിസരത്തും വേനൽമഴ തുടരുകയും ചെയ്യും. ഒമാനിൽ പലയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയാണ് അനുഭവപ്പെടുന്നത്. അമിറാത്ത്, ബുറൈമി, ഫഹൂദ്, ആദം, സൂർ എന്നിവിടങ്ങളിലാണ് താപനില 40ന് മുകളിലെത്തിയത്. ജബൽ ശംസിലാണ് കുറവ് താപനില. 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് ഇവിടെ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.