സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഒ​രു​ക്കി​യ മെ​ഗാ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഷ​ഫീ​ഗു​ൽ ഇ​സ്​​ലാ​മി​ന്​ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ് പി. ​അ​ബ്ദു​ൽ ല​ത്തീ​ഫ് സ​മ്മാ​നം കൈ​മാ​റു​ന്നു

സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

മസ്കത്ത്: പ്രമോഷനൽ കാമ്പയിനിന്‍റെ ഭാഗമായി സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഒരുക്കിയ മെഗാ റാഫിൾ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങൾക്ക് 60 ശതമാനം ഇളവ് വാഗ്ദാനം ചെയ്ത് മേയ് 15മുതൽ ആഗസ്റ്റ് 15വരെയായിരുന്നു കാമ്പയിൻ നടത്തിയത്. 50 റിയാൽ ചെലവഴിച്ച് വജ്രാഭരണങ്ങൾ വാങ്ങുന്നവർക്കായിരുന്നു പ്രതിവാര നറുക്കെടുപ്പിലും മെഗാ റാഫിൾ നറുക്കെടുപ്പിലും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. ഷഫീഗുൽ ഇസ്ലാമാണ് മെഗാ റാഫിൾ നറുക്കെടുപ്പിലെ ഒന്നാം സമ്മാനത്തിനർഹനായത്.

തുർക്കിയിലേക്കുള്ള വിമാന ടിക്കറ്റും താമസസൗകര്യവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 600 റിയാൽ വിലയുള്ള ഡയമണ്ട് നെക്ലസ് ബി. റീന സ്വന്തമാക്കി. പിങ്കി പ്രബിൻ ആണ് മൂന്നാം സമ്മാനമായ 65 ഇഞ്ച് സ്മാർട്ട് ടി.വി സ്വന്തമാക്കിയത്.മെഗാ റാഫിൾ നറുക്കെടുപ്പിലെ വിജയികൾക്ക് അഭിനന്ദനം നേരുകയാണെന്ന് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ജനറൽ മാനേജർ റിയാസ് പി. അബ്ദുൽ ലത്തീഫ് പറഞ്ഞു. കാമ്പയിനിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിച്ചത്.

ര​ണ്ടാം സ​മ്മ​ന​ത്തി​ന​ർ​ഹ​യാ​യ ബി. ​റീ​ന​ക്ക്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഫാ​ത്തി​മ റി​ൻ​സി സ​മ്മാ​നം കൈ​മാ​റു​ന്നു

മാത്രവുമല്ല, ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ബന്ധപ്പെടാനും കഴിഞ്ഞു എന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും ഒപ്പംനിൽക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷത്തിലേറെ ചരിത്ര പാരമ്പര്യമുള്ള ബ്രാൻഡ് എന്നനിലയിൽ, സീപേൾസ് ലോകമെമ്പാടുമുള്ള ഏറ്റവും സവിശേഷമായ ആഭരണങ്ങളാണ് ഉപഭോക്താക്കൾക്കായി എത്തിച്ചുനൽകുന്നത്.ഒമാനിൽ ആദ്യത്തെ ഗോൾഡ് സ്കീം ഒരുക്കിയത് സീ പേൾസാണ്. എൻ.ബി.ഒ, ബാങ്ക് മസ്കത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 12 മാസം പൂജ്യം ശതമാനം പലിശക്ക് ഇവിടെനിന്നും ആഭരണങ്ങൾ നേടാവുന്നതാണ്.

Tags:    
News Summary - Seapearls Gold and Diamond Jewelery raffle winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.