റസ്​റ്റോറൻറുകളിലും ബാർബർ ഷോപ്പുകളിലും മുതിർന്ന പൗരന്മാരെയും കുട്ടികളെയും പ്രവേശിപ്പിക്കരുത്​

മസ്​കത്ത്​: റസ്​റ്റോറൻറുകളിലും ബാർബർ ഷോപ്പുകളിലും 60 വയസിന്​ മുകളിൽ പ്രായമുള്ളവരെയും 12 വയസിൽ താഴെയുള്ളവരെയും പ്രവേശിപ്പിക്കരുതെന്ന്​ മസ്​കത്ത്​ നഗരസഭ നിർദേശിച്ചു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ നിർദേശം.


സ്​ഥാപനത്തിലേക്ക്​ വരു​േമ്പാൾ മാസ്​ക്​ ധരിക്കണം. ഷേവിങ്​, ഫേഷ്യലിങ്​ അടക്കം ചെയ്യുന്ന സമയത്ത്​ മുഖാവരണം ഭാഗികമായി നീക്കാം. ഉപഭോക്​താവുമായി അടുത്ത്​ ഇടപെട്ട്​ ജോലികൾ ചെയ്യുന്ന ജോലിക്കാർ മുഖാവരണം ധരിക്കുകയും വേണം. പ്രകടമായ രോഗലക്ഷണങ്ങളുള്ള ഉപഭോക്​താക്കൾക്ക്​ സ്​ഥാപനത്തിലേക്ക്​ പ്രവേശനം അനുവദിക്കരുത്​. നോട്ട്​ ഇടപാട്​ കുറച്ച്​ പരമാവധി ഇലക്​ട്രോണിക്​ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം. പത്രങ്ങളും മാസികകളും ഒഴിവാക്കണം. പ്രിൻറ്​ ചെയ്​ത വില വിവരപട്ടിക ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതാകണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. ജോലിയാരംഭിക്കുന്നതിന്​ മുമ്പ്​ ജീവനക്കാരുടെ താപനില പരിശോധിക്കണം. ഒാരോ എട്ട്​ മണിക്കൂറി​െൻറ ഇടവേളയിലും പരിശോധന ആവർത്തിക്കണം. അണുനാശിനി പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തുകയും വേണമെന്ന്​ നഗരസഭ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT