മസ്കത്ത്: സൗഹൃദത്തിെൻറ സന്ദേശവുമായി അന്തർദേശീയ യാത്ര പൂർത്തിയാക്കി തിരിച്ചെത്തുന്ന 'ശബാബ് ഒമാൻ -2' ഒമാൻ നാവിക കപ്പലിന് ഞായറാഴ്ച സ്വീകരണം നൽകും. സയീദ് ബിൻ സുൽത്താൻ നേവൽ ബേസിൽ വാണിജ്യ വ്യവസായ, നിക്ഷേപ മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിെൻറ സാന്നിധ്യത്തിലായിരിക്കും ഔദ്യോഗിക സ്വീകരണം നൽകുക.
ദുബൈ എക്സ്പോയിലും ഒമാൻ പവലിയനിലുമെല്ലാം പങ്കെടുത്ത ശേഷമാണ് കപ്പലിെൻറ മടക്കം. നവംബർ ഏഴിന് ഒമാനിൽ നിന്നായിരുന്നു കപ്പലിെൻറ യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുത്തുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: ഒരു പുതുക്കിയ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തിയിരുന്നത്.
കുവൈത്തിലെ ഷുവൈഖ് തുറമുഖം, സൗദി അറേബ്യയിലെ ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ബഹ്റൈൻ, ഖത്തറിലെ ദോഹ തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഊഷ്മളമായ സ്വീകരണമായിരുന്നു കപ്പലിനു ലഭിച്ചത്. ഇതിനു ശേഷമാണ് ദുബൈയിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.