മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് റൂവിയിലെ അൽനാദ ഹോസ്പിറ്റലിൽ വെള്ളം കയറിയതായി വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, രോഗികളെ മുൻകരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യമായ സേവനം നൽകുന്നുണ്ട്.
136 അഭയകേന്ദ്രങ്ങൾ ഒരുങ്ങിയതായും അധികൃതർ അറിയിച്ചു. ഇതിൽ 45 എണ്ണം പ്രവർത്തനം ആരംഭിച്ചു. 2734 ആളുകളെ അഭയകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 1989 പേർ സ്വദേശികളും 736 വിദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.