മസ്കത്ത്: ശവ്വാൽ മാസപ്പിറവി നിർണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും. മാസപ്പിറവി കാണുന്നവർ വിവിധ ഗവ ർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫിസുകളിൽ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളിലുടെ വിവരം അറിയിക്കാം. 24693339 എന്ന നമ്പറിലേക്ക് ഫാക്സ് വഴിയും റിപ്പോർട്ട് ചെയ്യാം.
രാജ്യത്ത് ശനിയാഴ്ച റമദാൻ 29 ആണ്. മാസപ്പിറ കാണുകയാണെങ്കിൽ ഞാറാഴ്ചയായിരിക്കും ചെറിയപെരുന്നാൾ. ഇലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് തിങ്കൾ ഈദുൽ ഫിത്ർ ആഘോഷിക്കും. രാജ്യത്ത് മാസപ്പിറ കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.